രക്തപുഷ്പങ്ങള്‍ കലാകായിക സാംസ്‌കാരിക വേദിയുടെ നാലാമത് സമ്മേളനം ഇറ്റലിയിലെ നപ്പോളിയില്‍ നടന്നു

ജെജി മാന്നാര്‍

നാപ്പൊളിയില്‍ വെച്ച് രക്തപുഷ്പങ്ങള്‍ കലാകായിക സാംസ്‌കാരിക വേദിയുടെ നാലാമത്തെ പൊതുസമ്മേളനം സഖാവ് കോടിയേരി ബാലകൃഷ്ണന്‍ നഗറില്‍ വെച്ച് ഇറ്റലിയന്‍ കമ്മ്യൂണിസ്‌റ് പാര്‍ട്ടി നാപ്പൊളി സെക്രട്ടറി സഖാവ് റാഫേല്‍ വിതിയല്ലോ ഉല്‍ഘാടനം ചെയ്തു. സംഘടയുടെയോ പ്രവര്‍ത്തകരുടെയോ ഏത് പ്രശ്‌നത്തിലും എല്ലാ സഹായവും അദ്ദേഹം വാഗ്ദാനം ചെയ്തു. കൂടാതെ ഇറ്റാലിയന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ യുവജന സംഘടന പ്രതിനിധികളായിസഖാകളായ മാറ ഖൈതാനോ എന്നിവര്‍ പങ്കെടുത്തു. 250 ഓളം പ്രവര്‍ത്തകര്‍ പങ്കെടുത്തു. സംഘടനയുടെ ചെയര്‍മാന്‍ സഖാവ് CI നിയാസ് പതാക ഉയര്‍ത്തി വൈസ് ചെയര്‍മാന്‍ സഖാവ് സാബു സ്‌കറിയ രക്തസാക്ഷി പ്രമേയം അവതരിപ്പിച്ചു. പ്രസ്തുത ചടങ്ങില്‍ സഖാവ് TP സുരേഷ് രക്തസാക്ഷി അനുസ്മരണം നടത്തി. സഖാവ് ബിന്ദു വയനാട് കഴിഞ്ഞ വര്‍ഷത്തെറിപ്പോര്‍ട്ട് അവതരിപ്പിച്ചു.

കഴിഞ്ഞ വര്‍ഷത്തെ വരവ് ചിലവ് കണക്കുകള്‍ സഖാവ് ശര്‍ത്ത് അവതരിപ്പിച്ചു. നാപ്പൊളി ഘടകം സെക്രട്ടറി സഖാവ് മനോജ് സുന്ദര്‍. പ്രസിഡന്റ് സഖാവ് രാജീവ് അപ്പുകുട്ടന്‍ പ്രൊഗ്രാം കോഡിനേറ്റര്‍ സഖാവ് ജിദേഷ് എന്നിവര്‍ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു പിന്നീട് നടന്ന സംഘടനാ തിരഞ്ഞെടുപ്പില്‍ 31 അംഗ സെന്‍ട്രല്‍ കമ്മിറ്റി യെയും അതില്‍ നിന്ന് 10 അംഗ എക്‌സികുട്ടീവ് കമ്മിറ്റിയെയും തിരഞ്ഞെടുത്തു. ചെയര്‍മാനായി സഖാവ് സാബു സ്‌കറിയ ജനറല്‍ സെക്രട്ടറി സഖാവ് CI നിയാസ് ട്രഷറര്‍ ആയി സഖാവ് ശരത്, സെക്രട്ടറി മാരായി സഖാവ് മനോജ് സുന്ദര്‍ സഖാവ് TP സുരേഷ് സഖാവ് രാജീവ് അപ്പുകുട്ടന്‍ വൈസ് ചെയര്‍മാന്‍ സഖാകളായ അനിത ബോണി ബിന്ദുവയനാട് സന്തോഷ് കൂമുള്ളി പ്രോഗ്രാം കോഡിനേറ്റര്‍ ആയി സഖാവ് കലേഷ് കൂമുള്ളി എന്നിവരെ തിരഞ്ഞെടുത്തു നാലുമണിയോട് കൂടി സമ്മേളനം അവസാനിച്ചു.