ചൈനീസ് അജന്‍ഡ: അറസ്റ്റിലായവര്‍ 7 ദിവസം പൊലീസ് കസ്റ്റഡിയില്‍
ചൈനീസ് അജന്‍ഡ പ്രചരിപ്പിക്കാന്‍ യു.എസ് വ്യവസായി നെവില്‍ റോയ് സിംഗാമില്‍ നിന്ന് 38 കോടി കൈപ്പറ്റിയെന്ന ആരോപണത്തില്‍ അറസ്റ്റിലായവരെ 7 ദിവസ്സം പൊലീസ് കസ്റ്റഡിയില്‍ വിട്ട് കോടതി. പട്യാല ഹൌസ് കോടതിയുടേതാണ് നടപടി. യു.എസ് വ്യവസായി നെവില്‍ റോയ് സിംഗാമില്‍ നിന്ന് 38 കോടി കൈപ്പറ്റിയെന്ന ആരോപണത്തില്‍ അന്വേഷണം നേരിടുന്ന ന്യൂസ് ക്‌ളിക്ക് വാര്‍ത്താ പോര്‍ട്ടലിന്റെ ഡല്‍ഹി ഓഫീസ് പൊലീസ് ഇന്നലെ പൂട്ടി മുദ്രവച്ചിരുന്നു.
പോര്‍ട്ടലിന്റെ ഓഫീസും മാദ്ധ്യമ പ്രവര്‍ത്തകരുടെ വസതികളും ഉള്‍പ്പെടെ 30 സ്ഥലങ്ങളിലാണ് ഡല്‍ഹി പൊലീസ് റെയ്ഡ് നടത്തിയത്. ന്യൂസ്‌ക്ലിക്ക് സ്ഥാപകനും എഡിറ്റര്‍ ഇന്‍ ചീഫുമായ പ്രബീര്‍ പുര്‍കായസ്തയെ അറസ്റ്റ് ചെയ്തു. ന്യൂസ് ക്ലിക്കിനും 10 മാദ്ധ്യമപ്രവര്‍ത്തകര്‍ക്കുമെതിരെ യു.എ. പി.എ പ്രകാരം ആഗസ്റ്റ് 17ന് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇന്നലെ റെയ്ഡ് നടത്തിയത്.