കര്‍ണാടകയിലും മഹാരാഷ്ട്രയിലും എന്‍ഐഎ റെയ്ഡ്; 13 പേരെ അറസ്റ്റ് ചെയ്തു

രാജ്യത്ത് മഹാരാഷ്ട്ര, കര്‍ണാടക എന്നീ രണ്ട് സംസ്ഥാനങ്ങളിലായി 44 ഇടങ്ങളില്‍ എന്‍.ഐ.എ. റെയ്ഡ്. 13 പേരെ അറസ്റ്റ് ചെയ്തതായാണ് വിവരം. രാജ്യവ്യാപകമായി ഭീകരാക്രമണത്തിന് ഐ.എസ്. പദ്ധതിയിടുന്നുവെന്ന വിവരത്തിന്റെ പശ്ചാത്തലത്തിലാണ് എന്‍.ഐ.എ. വ്യാപക റെയ്ഡ് നടത്തുന്നതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

താനെയിലെ 9 ഇടങ്ങള്‍, പുണെയിലെ രണ്ട് ഇടങ്ങള്‍, താനെ റൂറല്‍ 31 ഇടങ്ങള്‍ എന്നിങ്ങനെയും ബെംഗളൂരുവില്‍ ഒരിടത്തുമാണ് എന്‍.ഐ.എയുടെ റെയ്ഡ് നടക്കുന്നത്. ശനിയാഴ്ച രാവിലെയോടെയായിരുന്നു റെയ്ഡ് ആരംഭിച്ചത്.