കേളി സ്വിസ്സിന് പുതിയ ഭാരവാഹികള്‍; ദീപ മേനോന്‍ പ്രസിഡന്റ്

സൂറിക്ക്: കേളിയുടെ 2024 മുതല്‍ 2026 വരെയുള്ള പുതിയ കമ്മിറ്റി നിലവില്‍ വന്നു. സൂറിച്ചിലെ വാട്ടില്‍ നടത്തിയ ജനറല്‍ ബോഡി യോഗത്തിലാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. ദീപ മേനോനാണ് പ്രസിഡന്റ്. ദീപയുടെ നേതൃത്വത്തില്‍ ഒരു പറ്റം യുവാക്കള്‍ അണിനിരന്നിട്ടുള്ള ഈ കമ്മിറ്റിയില്‍ മുമ്പത്തേതില്‍ നിന്ന് വ്യത്യസ്തമായി കൂടുതല്‍ വനിതകളെ ഉള്‍പെടുത്തിയിട്ടുണ്ട്.

സെക്രട്ടറി ജിജിന്‍ രാജഗോപാലന്‍, ട്രഷറര്‍ അജയ് ചന്ദ്രന്‍ നായര്‍, വൈസ് പ്രസിഡന്റ് പ്രശാന്ത് ശ്രീധരന്‍, ജോയിന്റ് സെക്രെട്ടറി മഞ്ജു കാച്ചപ്പിള്ളി, പിആര്‍ഒ സുബി ഉള്ളാട്ടില്‍, ആര്‍ട്‌സ് സെക്രട്ടറി റീന എബ്രഹാം, പ്രോഗ്രാം ഓര്‍ഗനൈസര്‍ സിന്‍ജോ നെല്ലിശ്ശേരി, സോഷ്യല്‍ സര്‍വീസ് ലാലു മക്കില്‍, എക്‌സിക്യൂട്ടീവ് മെംബേര്‍സ് ബിജു നെട്ടൂര്‍ വീട്ടില്‍, സേതുനാഥ് ഒതയോത്ത്, മഹേഷ് കല്ലിങ്ങല്‍, മധു വാസുദേവന്‍, പ്രശാന്ത് കെ ടി, ജയ് പ്രസാദ് എന്നിവരടങ്ങിയ പതിനഞ്ചംഗ കമ്മിറ്റി ആയിരിക്കും സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ നയിക്കുന്നത്. അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള ഓഡിറ്ററായി ടോമി വിരുതിയേലിനെ നിയമിച്ചു. പുതുവര്‍ഷദിനമായ ജനുവരി ഒന്നു മുതല്‍ പുതിയ കമ്മിറ്റി നിലവില്‍ വരും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: https://www.keliswiss.org/office-bearers/