രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങ്: ഖാര്‍ഗെയും സോണിയയും പങ്കെടുക്കില്ല
ന്യൂഡല്‍ഹി: രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ കോണ്‍ഗ്രസ് പങ്കെടുക്കില്ല. ക്ഷണം കോണ്‍ഗ്രസ് നിരസിച്ചു. ചടങ്ങ് ആര്‍എസ്എസ്-ബിജെപി പരിപാടിയെന്ന് കോണ്‍ഗ്രസ്. സോണിയ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, അധീര്‍ രഞ്ജന്‍ ചൗധരി തുടങ്ങിയവര്‍ക്ക് ക്ഷണം ലഭിച്ചിരുന്നു. കോണ്‍ഗ്രസ് പങ്കെടുക്കുമെന്ന കാര്യത്തില്‍ അഭ്യൂഹം നിലനില്‍ക്കുന്നുണ്ടായിരുന്നു.
എന്നാല്‍ കോണ്‍ഗ്രസ് അയോധ്യയിലേക്കില്ലെന്ന് ഔദ്യോഗിക പ്രസ്താവനയില്‍ വ്യകത്മാക്കി. പരിപാടി തെരഞ്ഞെടുപ്പ് നേട്ടത്തിനെന്ന് വിമര്‍ശനം. മതം വ്യക്തിപരമായ വിഷയമാണെന്നും പ്രതിഷ്ഠാ ചടങ്ങ് രാഷ്ട്രീയ പരിപാടിയാണെന്നും കോണ്‍ഗ്രസ്. ഈ മാസം 22നാണ് രാമക്ഷേത്ര പ്രാണപ്രതിഷ്ഠാം ചടങ്ങ്.