ഓസ്ട്രിയന്‍ ക്‌നാനായ കാത്തലിക് കമ്മ്യൂണിറ്റിയ്ക്ക് നവസാരഥികള്‍
വിയന്ന: ഓസ്ട്രിയായിലെ ക്‌നാനായ കത്തോലിക്കാ സമൂഹത്തിന്റെ (AKCC) ജനറല്‍ബോഡിയില്‍ 2024 -2025 പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. ക്‌നാനായ പാരമ്പര്യവും, പൈതൃകവും ഉയര്‍ത്തിപ്പിടിക്കുന്നതിനൊപ്പം, ദൈവസ്‌നേഹത്തിന്റെയും പരസ്പര സ്‌നേഹത്തിന്റെയും ശക്തമായ അടിത്തറയില്‍ യുവജനങ്ങളെ മുന്‍നിരയിലേക്ക് എത്തിക്കാന്‍ ഉതകുന്ന കര്‍മ്മ പരിപാടികള്‍ക്ക് മുന്‍തൂക്കം കൊടുക്കുമെന്ന് പുതിയ ഭാരവാഹികള്‍ അറിയിച്ചു
രാജേഷ് കടവില്‍ പ്രസിഡന്റായും, സ്റ്റെഫാനി കുന്നുംപുറത്ത് വൈസ് പ്രസിഡന്റായും, ജോര്‍ജ് വടക്കഞ്ചേരിയില്‍ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. ജോയിന്റ് സെക്രട്ടറിയായി എലിസബത്ത് കോയിതറയെയും, ട്രഷറായി ജസ്റ്റിന്‍ അരുമനതറയിലിനെയും, അസിസ്റ്റന്റ് ട്രഷററായി നുള്‍ഫി കോയിത്തറയെയും ചുമതലപ്പെടുത്തി.
ടൂര്‍ കോഡിനേറ്റഴ്സായി ബിനോയ് കുന്നുംപുറത്ത്, തോമസ് പടിഞ്ഞാറേകാലായില്‍, ടാനിയ അരൂമനതറയില്‍ എന്നിവരെയും തിരഞ്ഞെടുത്തു. കുര്യാക്കോസ് പാലച്ചേരിയും, സ്റ്റീന വടക്കഞ്ചേരിയിലും സോഷ്യല്‍ നെറ്റ്വര്‍ക്ക് കൈകാര്യം ചെയ്യും.
പ്രോഗ്രാം കോര്‍ഡിനേറ്റേഴ്‌സായി ജിബു ചിറ്റേട്ടും, ജിഷ നെല്ലാനികോട്ടും തിരഞ്ഞെടുക്കപ്പെട്ടു. സണ്ണി കിഴക്കടശ്ശേരിയിലും ജോബി പണിക്കാപറമ്പിലും ജിത്തു വാണിയ കുന്നേലും സ്‌പോര്‍ട്‌സ് ആന്‍ഡ് ഗ്രില്‍ പ്രോഗ്രാമുകള്‍ക്ക് നേതൃത്വം നല്‍കും. നാന്‍സി മാളിയേക്കല്‍, ജോല്‍സി കുന്നുംപുറത്ത് ജോണ്‍സണ്‍ നടക്കുഴക്കല്‍ എന്നിവര്‍ ലിറ്റര്‍ജി കോഡിനേറ്റേഴ്‌സ് ആയി പ്രവര്‍ത്തിക്കും.
വിമന്‍സ് ഫോറം കോഡിനേറ്റര്‍ സായി ലൈസാമ്മ പടിഞ്ഞാറേ കാലായില്‍, ഐവി മുളക്കല്‍, സ്റ്റെല്ല പേരു കരോട്ട്, മോള്‍സി മുതുകാട്ടില്‍, മോന്‍സി കടവില്‍ എന്നിവരെയും നിയമിച്ചു. ബെന്നി മാളിയേക്കല്‍, ജിമ്മി കോയിത്തറ, ഫെലിക്‌സ് പുത്തന്‍പുരയില്‍, ജോസ് മുളയ്ക്കല്‍, ലൂക്കാച്ചന്‍ വട്ടനിരപ്പില്‍ എന്നിവരെ ഉപദേശക സമിതിയിലേക്ക് തിരഞ്ഞെടുത്തു. യുവജനങ്ങളുടെ പ്രതിനിധിയായി സ്റ്റീന വടക്കഞ്ചേരിയിലും, മെലാനി കുന്നുംപുറത്തിനെയും തിരഞ്ഞെടുത്തു. അബ്രഹാം കുരുട്ടുപറമ്പില്‍ എക്‌സ് ഓഫിഴിയോ ആയി തുടരും.