സ്വര്‍ണ്ണകുന്നേല്‍ ലോനപ്പന്റെ കഥയും വിചിന്തനവുമായി കാപ്പിപ്പൊടിയച്ചന്‍ വിയന്നയില്‍

വിയന്ന: ചിരിയും ചിന്തയുമായി കാപ്പിപ്പൊടിയച്ചന്‍ എന്നറിയപ്പെടുന്ന ഫാ. ജോസഫ് പുത്തന്‍പുര നയിക്കുന്ന വാര്‍ഷിക ധ്യാനം സെന്റ് ജോസഫ് സീറോ മലബാര്‍ ഇടവകയുടെ ആഭിമുഖ്യത്തില്‍ ജൂണ്‍ 27, 28, 29 ദിവസങ്ങളിലായി നടക്കും. ‘കൂടുമ്പോള്‍ ഇമ്പമുള്ളത് കുടുംബം, കൂടാത്തപ്പോള്‍ ഭൂകമ്പം’ എന്ന വൈറല്‍ സിഗ്‌നേച്ചര്‍ ലൈനുമായി മലയാളികളുടെ മനം കവര്‍ന്ന ഫാ. ജോസഫ് പുത്തന്‍പുരയുടെ ധ്യാനസല്ലാപങ്ങള്‍ വിയന്ന മലയാളികള്‍ക്കും ലഭ്യമായിരിക്കുകയാണ്.

ഒരു സമുദായത്തിനോ വിശ്വാസികള്‍ക്കോ മാത്രമല്ല, ഏറെ സാമൂഹ്യ പ്രസക്തമായ ചിന്തകളും വിചിന്തനങ്ങളും ഏതു തലത്തിലുള്ളവര്‍ക്കും സ്വീകാര്യമായ രീതിയില്‍ അവതരിപ്പിക്കുന്ന ഫാ. ജോസഫ് പുത്തന്‍പുരയുടെ ധ്യാനത്തിലേയ്ക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഇടവകയുടെ വികാരി ഫാ. തോമസ് കൊച്ചുചിറ അറിയിച്ചു.

ധ്യാനത്തില്‍ പങ്കെടുക്കാന്‍ രജിസ്‌ട്രേഷന്‍ ഫീസ് ഉണ്ടായിരിക്കില്ല. അതേസമയം ഉച്ചഭക്ഷണവും മറ്റും ക്രമീകരിക്കുന്നതിനായി ചെറിയ ഫീസ് ഉണ്ടാകുന്നതാണ്. വിശദവിവരങ്ങള്‍ക്ക് നെല്‍സണുമായി ബന്ധപ്പെടാവുന്നതാണ്: (+43 699 11006244)