ഗ്രേറ്റ തുന്‍ബെര്‍ഗ് ഉള്‍പ്പടെയുള്ളവരെ നാടുകടത്തി; ഇസ്രയേല്‍

ഡല്‍ഹി: ഗാസയിലേക്ക് സഹായവുമായി പോകുന്നതിനിടെ ഇസ്രയേല്‍ നാവികസേന കഴിഞ്ഞയാഴ്ച കസ്റ്റഡിയിലെടുത്ത സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുന്‍ബെര്‍ഗ് ഉള്‍പ്പടെയുള്ളവരെ നാടുകടത്തിയതായി ഇസ്രായേല്‍. ഗ്രേറ്റ തുന്‍ബെര്‍ഗിനെയും മറ്റ് 170 ആക്ടിവിസ്റ്റുകളേയും നാടുകടത്തിയതായി ഇസ്രയേല്‍ അറിയിച്ചു.

ആക്ടിവിസ്റ്റുകളേ ഗ്രീസിലേക്കും സ്ലൊവാക്യയിലേക്കും അയച്ചതായി ഇസ്രയേല്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. നെഗേവിലെ റാമോണ്‍ വ്യോമതാവളത്തില്‍ നിന്ന് തുന്‍ബെര്‍ഗ് വിമാനത്തില്‍ കയറിയതായി വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു. വിമാനത്താവളത്തില്‍ നിന്നുള്ള തുന്‍ബെര്‍ഗ് അടക്കമുള്ളവരുടെ ചിത്രങ്ങളും പുറത്തുവിട്ടുണ്ട്.