‘ഇന്ത്യ-യുകെ സ്വതന്ത്ര്യ വ്യാപാര കരാറിലൂടെ രാജ്യത്ത് നിരവധി തൊഴിലവസരങ്ങള്‍ ഉണ്ടാകും, ഉഭയകക്ഷി വ്യാപാരബന്ധം കൂടുതല്‍ ശക്തമാക്കും”: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഇന്ത്യ-യുകെ സ്വതന്ത്ര്യ വ്യാപാര കരാര്‍ ചെറുകിട-ഇടത്തര സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുമെന്നും ഇതിലൂടെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി.

2030 ഓടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം ശക്തമാക്കാന്‍ സാധിക്കുമെന്നും ഇന്ത്യയും യുകെയും തമ്മിലുള്ള സാമ്പത്തിക, വ്യാപാര കരാര്‍ എന്നെന്നും നിലനില്‍ക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറോടൊപ്പം ഒരു സെമിനാറില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ-യുകെ ഉഭയകക്ഷി വ്യാപാരം 56 ബില്യണ്‍ യുഎസ് ഡോളറാണ്. 2030 ഓടെ ഇത് ഇരട്ടിയാക്കാനാകുമെന്ന് തനിക്ക് ഉറപ്പുണ്ട്. ഇന്ത്യയില്‍ ഒമ്പത് യുകെ സര്‍വകലാശാലകള്‍ തുടങ്ങും.

കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ വ്യാപാരത്തിലും നിക്ഷേപത്തിലും വര്‍ദ്ധനവുണ്ടായിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസമാണ് കെയര്‍ സ്റ്റാര്‍മര്‍ ഇന്ത്യയിലെത്തിയത്. യുകെയിലെ പ്രമുഖ ബിസിനസുകാരും സംരംഭകരും ഉള്‍പ്പെട്ട സംഘമാണ് രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയത്. ഇന്ത്യ-യുഎസ് സ്വതന്ത്ര്യവ്യാപാര കരാറില്‍ ഒപ്പുവച്ച് രണ്ട് മാസത്തിന് ശേഷമാണ് കെയര്‍ സ്റ്റാര്‍മറുടെ ഇന്ത്യാ സന്ദര്‍ശനം.