ലീഗ് സിറ്റി മലയാളി സമാജം ഭവന ദാനപദ്ധതിയുടെ ആദ്യ ഗഡു കൈമാറി

ജീമോന്‍ റാന്നി

ലീഗ് സിറ്റി, ടെക്‌സാസ്: ഭവനരഹിത4ക്ക് സൗജന്യ ഭവനനിര്‍മ്മാണ പദ്ധതിയുടെ ആദ്യ ഗഡു ഓര്‍മ്മ വില്ലേജിനു കൈമാറി.

കേരളത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഭവനരഹിത4ക്ക് വീടുകള്‍ വെച്ചുനല്‍കുന്ന പദ്ധതി ഈ വര്‍ഷമാണ് ലീഗ് സിറ്റി മലയാളി സമാജം തുടക്കം കുറിച്ചത്. പദ്ധതിയുടെ ആരംഭമായി കൊല്ലം ജില്ലയിലെ ഓര്‍മ്മ വില്ലേജില്‍ ആദ്യ ഭവനത്തിന്റെ നിര്‍മാണം ഏകദേശം പൂര്‍ണമാക്കുകയും ഇതുവരെയുള്ള നിര്‍മാണതുക ഓര്‍മ്മ വില്ലേജിന് വേണ്ടി ജോസ് പുന്നൂസിന് കൈമാറുകയും ചെയ്തു. ഭവന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സംഘടനാ വൈസ് പ്രസിഡന്റ് സോജന്‍ ജോര്‍ജ് നേരിട്ട് സന്ദര്‍ശിച്ചു വിലയിരുത്തി.

ലീഗ് സിറ്റി മലയാളി സമാജത്തിലെ സന്മനസ്സുള്ള അംഗങ്ങളില്‍ നിന്നുമാണ് ഇതിനുള്ള തുക കണ്ടെത്തിയത്. എല്ലാ കാലത്തും സമൂഹത്തിന്റെ ഉന്നമനത്തിനുവേണ്ടി ഒരുപാടു നല്ല പ്രവര്‍ത്തികള്‍ ചെയ്യുന്ന ഒരു സംഘടനയാണ് ലീഗ് സിറ്റി മലയാളി സമാജം. മുന്‍ വര്‍ഷങ്ങളില്‍ ഒട്ടേറെപ്പേര്‍ക്ക് ചികിത്സാ സഹായങ്ങള്‍, അതുപോലെ കേരളത്തില്‍ ജല പ്രളയം ഉണ്ടായപ്പോള്‍ മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു വലിയ സംഭാവന എന്നിങ്ങനെയുള്ള പ്രവര്‍ത്തികള്‍ ചെയ്ത് സംഘടന കേരളത്തോടൊപ്പം ഉണ്ട് എന്ന് തെളിയിക്കുകയുണ്ടായി.

ഇനിയും കൂടുതല്‍ വീടുകള്‍ വരും വര്‍ഷങ്ങളിലും നിര്‍മിച്ചു നല്‍കണമെന്നാണ് സംഘടനയുടെ ആഗ്രഹമെന്ന് പ്രസിഡന്റ് ബിനീഷ് ജോസഫ് അറിയിച്ചു. സെക്രട്ടറി ഡോ.രാജ്കുമാര്‍ മേനോന്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

കൂടുതല്‍ വിവരങ്ങള്‍ക്ക് സംഘാടകരുമായി ബന്ധപ്പെടേണ്ട നമ്പറുകള്‍ : പ്രസിഡന്റ്-ബിനീഷ് ജോസഫ് 409-256-0873, സെക്രട്ടറി – ഡോ.രാജ്കുമാര്‍ മേനോന്‍ 262-744-0452.