യുകെയിലും ഓസ്ട്രിയയിലുമായി ചിത്രീകരിച്ച വിദേശമലയാളികളുടെ മ്യൂസിക് ആല്‍ബം ശ്രദ്ധനേടുന്നു
വിയന്ന: ഓസ്ട്രിയയുടെയും യുകെയുടെയും മണ്ണില്‍ പിറന്ന മലയാള മ്യൂസിക് ആല്‍ബം തരംഗമാകുന്നു. ഇംഗ്ലീഷിലും മലയാളത്തിലും തയ്യാറാക്കിയ ഈ ആല്‍ബം, വിദേശത്ത് ജീവിക്കുന്ന ഏതാനും മലയാളി സുഹൃത്തുക്കള്‍ അവരുടെ സുഹൃത്ത് ദമ്പതികളായ മെല്‍വിന്‍ ടോമിക്കും ഫിയോണക്കും വിവാഹസമ്മാനമായി നല്‍കിയ യുഗ്മഗാനാവിഴ്ക്കാരമാണ്.
ഇംഗ്ലീഷ് ഗാനങ്ങള്‍ പുറത്തിറക്കുന്ന E&D മ്യൂസിക്‌സിന്റെ ബാനറില്‍ മലയാളം-ഇംഗ്ലീഷ് ശൈലിയിലുള്ള ആദ്യ അവതരണം കൂടിയാണ് ഇത്. ഓസ്ട്രിയയില്‍ നിന്നുള്ള ബിബിന്‍ കുടിയിരിക്കല്‍, യുകെയിലെ എറിക്ക് ജോസഫ്, ഡാനിഷ് റോഷന്‍ എന്നിവര്‍ തന്നെ എഴുതി ചിട്ടപ്പെടുത്തി പാടിയതാണ് ‘Carried Away’ എന്ന് പേരിട്ടിരിക്കുന്ന ഈ ആല്‍ബം. ഗാനത്തിന്റെ വീഡിയോ ചിത്രീകരണം യുകെയിലെയും ഓസ്ട്രിയയിലെയും ലൊക്കേഷനുകളില്‍ പൂര്‍ത്തിയാക്കി.
വിഡിയോഗ്രാഫി – അശ്വിന്‍ ടോം, ഇലിയാസ് സയിദ്, എഡിറ്റിംഗ് – Roy Video Edits, മിക്സ് & മാസ്റ്റര്‍ – Zsolt, ഇന്‍സ്ട്രുമെന്റല്‍ – Zeteo, ആല്‍ബം യൂട്യൂബിലും, സ്‌പോട്ടിഫൈയിലും ലഭ്യമാണ്.
ഗാനം ആസ്വദിക്കാം:
Spotify Link- https://open.spotify.com/track/1mmWIg04RKWVpVU55OZVQW?si=0rGL3PcdSAKGh22TO6GW1Q









