പ്രവാസി മലയാളി ഫെഡറേഷന് പോളണ്ടില്‍ നവ സാരഥികള്‍; ചെയര്‍വുമണായി ഫിലോമിന സെര്‍ജിയും, പ്രസിഡന്റായി മനോജ് നായറും
വാര്‍സോ: പ്രവാസികളുടെ പൊതുനന്മ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ മലയാളി ഫെഡറേഷന്റെ (പി.എം.എഫ്) പോളണ്ട് പ്രവിശ്യക്ക് പുതുഭാരവാഹികള്‍. പി.എം.എഫിന്റെ യുറോപ്പും, പി.എം.എഫ് ഗ്ലോബല്‍ നേതൃത്വം പോളണ്ടിലെ തിരഞ്ഞെടുപ്പ് പരിപാടികള്‍ക്ക് സഹകരണം നല്കി. ഇതോടെ പോളണ്ട് മലയാളികളും വലിയൊരു ഗ്ലോബല്‍ നെറ്റ് വര്‍ക്കിന്റെ ഭാഗമായി ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു.
ചെയര്‍വുമണായി ഫിലോമിന സെര്‍ജിയും, പ്രസിഡന്റായി മനോജ് നായറും തിരഞ്ഞെടുക്കപ്പെട്ടു. ചന്ദ്രമോഹന്‍ നല്ലൂര്‍ വൈസ് പ്രസിഡന്റായും, ഫിജോ ജോസഫ് ജനറല്‍ സെക്രട്ടറിയായും, അരുണ്‍ നായര്‍ ജോയിന്റ് സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. ട്രെഷറര്‍ പ്രജിത്ത് രാധാകൃഷ്ണന്‍. ജോയിന്റ് ട്രെഷറര്‍ സ്മിജിന്‍ സോമന്‍. സര്‍ഘെവെ സുകുമാരന്‍ കോര്‍ഡിനേറ്ററായി ചുമതലയേറ്റു.
പുതുതായി ആരംഭിച്ച പോളണ്ട് പ്രവിശ്യയ്ക്ക് പി.എം.എഫ് ഗ്ലോബല്‍ കമ്മിറ്റിയും, പി.എം.എഫ് യുറോപ്പ് റീജനും ആശംസകള്‍ അറിയിച്ചു.