പ്രവാസി മലയാളി ഫെഡറേഷന്‍ അംഗ്വത്വ വിതരണം മെയ് 1 മുതല്‍ 30 വരെ

പി.പി.ചെറിയാന്‍

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള യൂണിറ്റുതലങ്ങളില്‍ മെയ് 1 മുതല്‍ 30 വരെ പ്രവാസി മലയാളി ഫെഡറേഷന്‍ അംഗ്വത്വ വിതരണം. ഊര്‍ജിതപ്പെടുത്തുവാന്‍ ഗ്ലോബല്‍ കമ്മിറ്റി തീരുമാനിച്ചതായി ഗ്ലോബല്‍ കോര്‍ഡിനേറ്റര്‍ ജോസ് പനച്ചിക്കല്‍ അറിയിച്ചു. സംഘടനയുടെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ജീവകാരുണ്യ- സാമൂഹ്യ പ്രവര്‍ത്തകര്‍ ആവശ്യമുള്ളതിനാല്‍ അവരെ കണ്ടെത്തുന്നതിന് പൊതു ജനമദ്യത്തിലേക്ക് ഇറങ്ങി ചെന്ന് പ്രവര്‍ത്തിക്കേണ്ടത് ആവശ്യമാണെന്ന് പനച്ചിക്കല്‍ ചൂണ്ടിക്കാട്ടി.

പിഎംഫില്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുവാന്‍ തയാറുള്ളവരെ സംഘടനയിലേക്ക് ആകര്ഷിക്കുന്നതിനും പിഎംഫിന്റെ ആശയങ്ങള്‍ ജനങ്ങള്‍ക്കിടിയില്‍ പ്രചരിപ്പിക്കുന്നതിനും ഈ അവസരം ഉപയോഗിക്കണം. അംഗ്വത്വ വിതരണ ദൃശ്യങ്ങള്‍ നവമാധ്യമങ്ങള്‍ വഴി പ്രചരിപ്പികേണ്ടതുണ്ട് ഓരോ രാജ്യങ്ങളിലും അതാതിടങ്ങളിലെ അവസ്ഥ അനുസരിച്ചു മെമ്പര്‍ഷിപ്പ് ഫീ ഏര്‍പ്പെടുത്താവുന്നതാണ് പക്ഷെ ഇന്ത്യന്‍ റുപ്പിക 1000 രൂപക്ക് കവിയാന്‍ പാടില്ലെന്നു റാഫി പാങ്ങോട് (ഗ്ലോബല്‍ പ്രസിഡന്റ്) കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കോഡിനേറ്ററന്മാര്‍ മെമ്ബര്‍ഷിപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണം. ജീവകാരുണ്യ രംഗത്ത് ഉദിച്ചുയുയര്‍ന്ന നക്ഷത്രമായ പിഎംഫിനെ കൂടുതല്‍ ഉയരത്തില്‍ എത്തിക്കുന്നതിന് എല്ലാ അംഗങ്ങളും സജീവമായി തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തികേണമെന്നു അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന് ജോസ് കാനാട്ട്-ന്യൂയോര്‍ക് അഭ്യര്‍ത്ഥിച്ചു. അമേരിക്കയിലെ മെമ്പര്‍ഷിപ്പുമായി ബന്ധപ്പെട്ട വിശദ വിവരങ്ങള്‍ക്ക് താഴെ പറയുന്നവരെ ബന്ധപ്പെടാവുന്നതാണ്.

ജോസ് കാനാട്ട്-ന്യൂയോര്‍ക് (516 655 4270)
പി തോമസ് രാജന്‍-ഡാളസ് (214 287 3135)