ഗോ സംരക്ഷകസേന പ്രവര്‍ത്തകര്‍ക്ക് എതിരെ ആര്‍ എസ് എസ്

dc-cover-bue8 mediഗോ സംരക്ഷണത്തിന്റെ പേരില്‍ നാട്ടില്‍ അക്രമങ്ങള്‍ തുടരുന്നതിന്റെ ഇടയില്‍ ഗോ സംരക്ഷകസേന പ്രവര്‍ത്തകര്‍ക്ക് എതിരെ ആര്‍ എസ് എസ് പരസ്യമായി  രംഗത്ത്‌. നിയമം ലംഘിക്കുന്നവര്‍ ഗോ രക്ഷകരല്ലെന്നും ഗോരക്ഷകരെ വഴിതെറ്റിക്കാന്‍ ചില കേന്ദ്രങ്ങള്‍ ശ്രമിക്കുകയാണെന്നും ആര്‍.എസ്.എസ് സര്‍സംഘ ചാലക് മോഹന്‍ ഭാഗവത് പറഞ്ഞു. ഗോ രക്ഷകര്‍ നല്ല മനുഷ്യരാണ്. എന്നാല്‍ അവര്‍ നിയമത്തിനും ഭരണഘടനയ്ക്കും വിധേയമായി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. യഥാര്‍ത്ഥ ഗോരക്ഷകരെ വ്യാജന്മാരില്‍ നിന്ന് തിരിച്ചറിയണം. ഗോ സംരക്ഷണ നിയമങ്ങള്‍ ഇതുവരെ നിര്‍മ്മിക്കാത്തതിനാല്‍ പശുക്കളെ സംരക്ഷിക്കാനുള്ള പോരാട്ടം ഗോ സരംക്ഷകര്‍ ആരംഭിക്കണം. എന്നാല്‍ ആരാണ് നിയമം ലഘിക്കുന്നതെന്ന് ശ്രദ്ധിക്കണം. ജൈന വിഭാഗക്കാരടക്കം പലരും ഗോ സംരക്ഷകരാണ്. പാക് അധീന കശ്‍മീരില്‍ കരസേന നടത്തിയ മിന്നലാക്രമണത്തിന് സര്‍ക്കാരിനെ അഭിനന്ദിച്ച മോഹന്‍ ഭാഗവത് പാകിസ്ഥാന് അര്‍ഹിക്കുന്ന തിരിച്ചടിയാണ് കിട്ടിയതെന്നും  അദ്ദേഹം പറഞ്ഞു.