പിണറായിയുടെ പങ്കും അന്വേഷിക്കണം എന്ന് സുധീരന്‍
ആലപ്പുഴ : ബന്ധുനിയമനത്തിൽ മുഖ്യമന്ത്രിയുടെ പങ്കും അന്വേഷിക്കണമെന്ന് കെ.പി.സി.സി പ്രസിഡൻറ് വി.എം സുധീരൻ. പൊതുമേഖല സ്ഥാപന നിയമനങ്ങൾ നടത്തിയത് മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടല്ല എന്നത് വിശ്വസനീയമല്ല എന്നും വ്യക്തമാക്കി . രാജിയുടെ അടിസ്ഥാനത്തിലും പ്രക്ഷോഭത്തിൽ നിന്ന് യു.ഡി.എഫ് പിന്നോട്ടില്ല. 17ലെ യു.ഡി.എഫ് മാർച്ച് മുൻ നിശ്ചയിച്ച പ്രകാരം നടക്കുമെന്നും മറ്റൊരു മാർഗവുമില്ലാത്തതിനാലാണ് ജയരാജന്‍ രാജിവെച്ചത്. ജയരാജന്റെ നടപടി സ്വാഭാവികമാണ്. സ്വജനപക്ഷപാതം കാണിച്ച് പദവി ദുരുപയോഗം ചെയ്ത ജയരാജനു മുന്നിൽ മറ്റു വഴികളില്ലായിരുവെന്നും സുധീരൻ പറഞ്ഞു. ആലപ്പുഴയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.