സോഷ്യല്‍ മീഡിയയില്‍ പരസ്യമായി പെണ്‍വേഷം കെട്ടിയ യുവാവ് അറസ്റ്റില്‍ ; സംഭവം സൌദിയില്‍

david-willi റിയാദ് : സൌദിയില്‍ സോഷ്യല്‍ മീഡിയയില്‍ പെണ്‍വേഷം ധരിച്ച് പ്രത്യക്ഷപ്പെട്ട യുവാവ് അറസ്റ്റില്‍. സ്‌നാപ്പ് ചാറ്റ് വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്ന ഒരു സെലിബ്രിറ്റിയായ യുവാവാണ് അറസ്റ്റില്‍ ആയതു എന്നാണു വിവരം. സൗദിയിലെ സാബ്ഖ് ഓണ്‍ലൈന്‍ പത്രമാണ് വാര്‍ത്ത പുറത്തുവിട്ടത്. അറസ്റ്റിലായ വ്യക്തിയെക്കുറിച്ചുള്ള വിവരങ്ങള്‍ ഓണ്‍ലൈന്‍ പുറത്തുവിട്ടിട്ടില്ലെങ്കിലും ഉചിതമായി വസ്ത്രം ധരിച്ചില്ലെന്ന് ചൂണ്ടിക്കാണിച്ച് നിരവധി പേര്‍ ഇയാള്‍ക്കെതിരെ പരാതി നല്‍കിയിരുന്നതായി റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്. അനിസ്ലാമികമായ രീതിയില്‍ വസ്ത്രം ധരിക്കുന്നതും സൌദിയില്‍ കുറ്റകരമാണ്.
ഉചിതമായ രീതിയില്‍ വസ്ത്രം ധരിക്കാത്തവരെ കണ്ടെത്തി നിര്‍ദ്ദേശം നല്‍കുന്നതിനായി നിയമക്കപ്പെട്ടിട്ടുള്ള ഹയ്യ സേനയിലെ അംഗങ്ങള്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ നിയമം ലംഘിക്കുന്നവര്‍ക്കെതിരെ പൊലീസ് നടപടികള്‍ സ്വീകരിക്കുന്നതാണ് സൗദിയിലെ ചട്ടം. അനുചിതമായി വസത്രം ധരിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ജൂണില്‍ മക്കയില്‍ നിന്ന് 50 യുവാക്കളെ സൗദി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അനിസ്ലാമികമായ രീതിയില്‍ വസ്ത്രം ധരിച്ചതും മുടിവെട്ടിയതും ആഭരണങ്ങള്‍ ധരിച്ചതുമായിരുന്നു ഇവര്‍ക്കെതിരെ ചുമത്തിയ കുറ്റം.