ഗുസ്തിയുടെ കഥയുമായി അമീര്‍ഖാനും ; ‘ദംഗലി’ന്‍റെ കിടിലം ട്രൈലർ

dangal-aa ബോളിവുഡ് പെര്‍ഫെക്ഷനിസ്റ്റ് അമീര്‍ഖാനും ഗുസ്തിക്കാരുടെ കഥയുമായി എത്തുന്നു. മസില്‍മാന്‍ സല്‍മാന്‍ഖാന്‍ നായകനായ സുല്‍ത്താന്‍ സിനിമയിലും മുഖ്യപ്രമേയം ഗുസ്തിയായിരുന്നു. ചിത്രത്തിന്റെ വമ്പന്‍ വിജയത്തിന് പിന്നാലെയാണ് അമീറും സമാനമായ കഥയുമായി എത്തുന്നത്‌. അതേസമയം നടന്ന ഒരു സംഭവത്തിന്റെ ചലച്ചിത്രാവിഷ്കാരമാണ് ‘ദംഗല്‍ എന്ന് അണിയറക്കാര്‍ പറയുന്നു. നാല് പെണ്‍കുട്ടികളുടെ അച്ഛ്ന്‍റെ വേഷമാണ് അമീര്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്‌. ചിത്രം സംവിധാനം ചെയ്യുന്നത് നിതേഷ് തിവാരിയാണ്. ദംഗലിനായി 95 കിലോയാണ് ആമിർ ഭാരം കൂട്ടിയത്. ആമിറിന്‍റെ തടിയന്‍ ഗെറ്റപ്പ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായിരുന്നു.<iframe width=”560″ height=”315″ src=”https://www.youtube.com/embed/x_7YlGv9u1g” frameborder=”0″ allowfullscreen></iframe>