കാമുകിയുടെ മാനസികപീഡനത്തില്‍ മനംനൊന്ത് കാമുകന്‍ ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു

o-sad-man-faceb ജയ്പൂര്‍: ജുന്‍ജുനു സ്വദേശിയായ സത്യനാരായണനാണ് തന്റെ കാമുകിയുടെ മാനസിക പീഡനത്തില്‍ മനസ് മടുത്ത് ആത്മഹത്യ ചെയ്തത്.  40  വയസുള്ള ഇയാള്‍  സന്‍ഗാനറില്‍ വെച്ചാണ്   ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തത്. പോക്കറ്റില്‍ നിന്നും ലഭിച്ച ആത്മഹത്യക്കുറിപ്പിലാണ്  26 കാരിയായ കാമുകിയുടെ മാനസിക പീഡനമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് ഇയാള്‍ പറഞ്ഞിരിക്കുന്നത്. ബുധനാഴ്ച രാവിലെയാണ് പ്ലാറ്റ്‌ഫോമില്‍ നിന്നും  ഇയാളുടെ  മൃതദേഹം റെയില്‍വേ പോലീസ് കണ്ടെത്തുന്നത്.  26 കാരിയുമായി താന്‍ പ്രണയത്തിലായിരുന്നു എന്നും പലതവണയായി 2 ലക്ഷം രൂപ യുവതി പറ്റിച്ചുവെന്നും  ഇപ്പോള്‍ വേറെ കാര്യങ്ങള്‍ പറഞ്ഞു തന്നെ ഭീഷണിപ്പെടുത്തകുയാണെന്നും   കത്തില്‍  പറയുന്നു.   മരണത്തില്‍ പെണ്‍കുട്ടിയ്ക്ക് പങ്കുണ്ടോ എന്ന കാര്യം അന്വേഷിക്കുകയാണെന്ന് പോലീസ് പറഞ്ഞു. ഇയാളുടെ ഫോണ്‍ കോളുകളും പരിശോധിച്ച് വരികയാണ്. കൂടാതെ കത്തില്‍ സൂചിപ്പിച്ച യുവതിയുടെ വിലാസത്തില്‍ യുവതിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.