ഐ സി എസിന്‍റെ അന്ത്യമണി മുഴങ്ങുന്നു ; സൈന്യം മൊസ്യൂളിനു വളരെ അടുത്ത് ; ബാഗ്ദാദി ഇപ്പോഴും മൊസ്യൂളില്‍
മൊസ്യൂള്‍ : ഭീകരസംഘടനയായ ഐ സി എസിന്‍റെ അന്ത്യമണി മുഴങ്ങുന്നു. ഐസിഎസിന്‍റെ ശക്തികേന്ദ്രമായ മൊസ്യൂള്‍ നഗരം പിടിച്ചെടുക്കുവാന്‍ സൈന്യം ശക്തമായ ആക്രമണമാണ് ഇപ്പോള്‍ നടത്തിവരുന്നത്. സമീപ പ്രദേശങ്ങളിലെ മിക്ക ഗ്രാമങ്ങളും ഇറാഖി സൈന്യം സ്വതന്ത്രമാക്കിക്കഴിഞ്ഞു. കൂടാതെ ഐസിസ് തലവനവും അവരുടെ ഖലീഫയും ആയ അബൂബക്കര്‍ ബാഗ്ദാദി ഇപ്പോഴും മൊസ്യൂള്‍ നഗരത്തില്‍ തന്നെ ഉണ്ട് എന്നും വാര്‍ത്തകള്‍ ഉണ്ട്. പരിക്കേറ്റ ജിഹാദികളെ രക്ഷപ്പെടാന്‍ നേരത്തെ അനുവദിച്ചിരുന്നെങ്കിലും ബാഗ്ദാദി നഗരം വിട്ട് പോയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ബാഗ്ധാദി രക്ഷപ്പെടുന്നതിന് മുമ്പ് നഗരം പിടിച്ചെടുത്താല്‍ ഐസിസിന്റെ തുടര്‍നീക്കങ്ങളും പ്രതിരോധിക്കാന്‍ ആകുമെന്നാണ് സൈന്യം പറയുന്നത്.മൊസ്യൂള്‍ പിടിച്ചെടുക്കാന്‍ സൈന്യം അതി ശക്തമായ നീക്കം തന്നെയാണ് നടത്തിക്കൊണ്ടിരിക്കുന്നത്. മുന്‍നിരയിലുണ്ടായിരുന്നു ഐസിസ് ഭീകകരെ സൈന്യം ഖുറാഖോഷിലേക്ക് തള്ളി നീക്കിയതായാണ് വിവരം. മൊസ്യൂളിനോട് ചേര്‍ന്നുള്ള ക്രിസ്ത്യന്‍ ഭൂരിപക്ഷ പ്രദേശമാണ് ഖുറാഖോഷ്. കഴിഞ്ഞ രണ്ട് വര്‍ഷമായി ഈ പ്രദേശം ഐസിസിന്റെ കൈവശം ആയിരുന്നു. രണ്ട് ദിവസത്തെ യുദ്ധം കൊണ്ട് ഖുറാഖോഷിന്റെ പാതിയും മോചിപ്പിക്കാന്‍ സൈന്യത്തിന് കഴിഞ്ഞിട്ടുണ്ട്. മൊസ്യൂളിനടുത്ത് സൈന്യം ശക്തമായ മുന്നേറ്റം തന്നെയാണ് നടത്തുന്നത്. എന്നാല്‍ നഗരത്തില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള അല്‍ അബ്‌സി ഗ്രാമത്തില്‍ സൈന്യത്തെ ഐസിസ് ഭീകരര്‍ വളഞ്ഞിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇനി മൊസ്യൂള്‍ നഗത്തിലേക്ക് സൈന്യം പ്രവേശിക്കാന്‍ മൈലുകളുടെ ദൂരം മാത്രമേയുള്ള എന്നമാണ് സൈനിക വക്താവ് അറിയിച്ചത്. മൂന്ന് നാല് മൈലുകള്‍ കൂടി നീങ്ങിയാല്‍ മൊസ്യൂള്‍ നഗരത്തിന്റെ പ്രാന്ത പ്രദേശങ്ങളില്‍ എത്താനാകും എന്നും അവര്‍ പറയുന്നു.