ശിവകാശിയില്‍ പടക്കനിര്‍മ്മാണശാലയില്‍ ഉണ്ടായ തീ പിടുത്തത്തില്‍ മരണം 9 ആയി
ചെന്നൈ : തമിഴ്‌നാട്ടിലെ ശിവകാശിയില്‍ പടക്ക നിർമാണ ശാലയില്‍ ഉണ്ടായ തീപിടുത്തത്തില്‍ മരിച്ചവരുടെ എണ്ണം ഒന്‍പതായി .സംഭവത്തില്‍ 15 പേർക്ക് പരിക്കേറ്റു. പലരുടെയും നില ഗുരുതരമാണ്. ആറുപേർ സംഭവ സ്ഥലത്ത്വെച്ചുതന്നെ മരിച്ചു. ഗോഡൗണിൽ നിന്ന് വാഹനത്തിലേക്ക് പടക്ക സാമഗ്രികൾ കയറ്റവെ ഇന്ന് ഉച്ച സമയത്താണ് അത്യാഹിതമുണ്ടായത്. ദീപാവലി സീസണോടനുബന്ധിച്ച് പടക്കങ്ങൾ വാങ്ങാനെത്തിയവരാണ് അപകടത്തിനിരയായത്. പൊട്ടിത്തറിയുണ്ടായ മേഖലയിൽ 35ഒാളം ഗോഡൗണുകളുണ്ടെന്നാണ് വിവരം. രണ്ട് കാറുകളും ഇരുപതോളം ഇരുചക്രവാഹനങ്ങളും അപകടത്തിൽ കത്തി നശിച്ചു. ദീപാവലിക്ക് ഒരാഴ്ച മാത്രം ബാക്കി നില്‍ക്കേ ഗോഡൗണ്‍ നിറയെ പടക്കങ്ങളുണ്ടായിരുന്നു. മരിച്ചവരില്‍ രണ്ടുപേരെ തിരിച്ചറിയുവാനുണ്ട്.
<iframe width=”560″ height=”315″ src=”https://www.youtube.com/embed/Dc6h_j3QTNA” frameborder=”0″ allowfullscreen></iframe>