അവിവാഹിതരായ ആദിവാസി അമ്മമാരുടെ എണ്ണം ആയിരം കടന്നു എന്ന് റിപ്പോര്‍ട്ട്
തിരുവനന്തപുരം : സംസ്ഥാനത്ത് അവിവാഹിതരായ ആദിവാസി അമ്മമാരുടെ എണ്ണത്തില്‍ വര്‍ധനവ്. മുന്‍മന്ത്രി പി.കെ. ജയലക്ഷ്മി ഈവര്‍ഷം ഫെബ്രുവരി ഒമ്പതിന് നിയമസഭയില്‍ മറുപടി നല്‍കിയതനുസരിച്ച് സംസ്ഥാനത്ത് 1051 അവിവാഹിത ആദിവാസി അമ്മമാരാണുണ്ടായിരുന്നത്. ഈമാസം അഞ്ചിന് മന്ത്രി എ.കെ. ബാലന്‍ നിയമസഭയില്‍ നല്‍കിയ മറുപടിയില്‍ ഇവരുടെ സംഖ്യ 1070 ആയി. കഴിഞ്ഞ സര്‍ക്കാറിന്‍െറ കാലത്തേക്കാള്‍ 19 പേര്‍ കൂടി. പല സംഭവങ്ങളിലും കോളനിക്ക് പുറത്തുനിന്നുള്ളവരാണ് കുട്ടികളുടെ ഉത്തരവാദികള്‍. അമ്മമാര്‍ക്ക് ആളെ ചൂണ്ടിക്കാണിക്കാന്‍ കഴിയുമെങ്കിലും സാമൂഹിക അവസ്ഥ അവരെ അതില്‍നിന്ന് വിലക്കുന്നു. കേസുകളില്‍ അവര്‍ക്ക് നീതിലഭിച്ചിട്ടില്ല. ശിശുമരണം തുടര്‍ക്കഥയായ അട്ടപ്പാടിയിലും 113 അവിവാഹിതരായ അമ്മമാരുണ്ട്. കടുത്ത ദാരിദ്ര്യവും സാമൂഹികമായ പിന്നാക്കാവസ്ഥയുമാണ് ഇതിന് കാരണമെന്ന് കണ്ടത്തൊന്‍ ആസൂത്രണ ബോര്‍ഡ് വിദഗ്ധരുടെ പഠനത്തിന്‍െറ ആവശ്യമില്ല എന്നതാണ് സത്യം. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ 100 ദിന കര്‍മപരിപാടിയില്‍ ഉള്‍പ്പെടുത്തി പുനരധിവാസത്തിന് 2011-12 വര്‍ഷത്തില്‍ പുതിയ പദ്ധതി ആവിഷ്കരിച്ചെങ്കിലും അത് പാതിവഴിയിലായി. അതേസമയം, ഈ അതിക്രമത്തിന് അറുതിവരുത്താന്‍ സര്‍ക്കാറിന് ഇപ്പോഴും കഴിഞ്ഞിട്ടില്ല. കുട്ടിയുടെ പിതാവിനെ കണ്ടത്തെുന്നതിനും പട്ടികജാതി-വര്‍ഗ അതിക്രമം തടയല്‍ നിയമം 1989 അനുസരിച്ച് സമയബന്ധിതമായി കേസെടുക്കാനും സര്‍ക്കാറിന് കഴിയുന്നില്ല. കേസെടുത്താലും കോടതിക്ക് പുറത്തുവെച്ച് ആദിവാസികളെ ഭീഷണിപ്പെടുത്തി ഒത്തുതീര്‍പ്പാക്കുന്നു. പ്രതികളുടെ സ്വത്തില്‍ കുട്ടിക്ക് അവകാശം ലഭിക്കുന്ന അവസ്ഥയുമില്ല.