ലണ്ടനില്‍ നിന്നൊരു തന്തയ്ക്ക് വിളി ; പി സി കുരുവിളയുടെ തന്തയ്ക്ക് പറഞ്ഞത് ലണ്ടനിലിരുന്ന്
സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള കേരളത്തിലെ ഏക രാഷ്ട്രീയ നേതാവ് പൂഞ്ഞാറിലെ പുലി എന്ന പേരില്‍ കേരളം വിളിക്കുന്ന പി സി ജോര്‍ജ് തന്നെയാണ്. കേരള രാഷ്ട്രീയത്തില്‍ പകരക്കാരനില്ലാത്ത വ്യക്തിത്വമാണ് പി സിയുടേത്. പറയേണ്ടത് ആരുടെ മുഖത്ത് നോക്കിയും വെട്ടിത്തുറന്നു പറയുക എന്നത് പി സിയുടെ ഏറ്റവും വലിയ ഗുണഗണങ്ങളില്‍ ഒന്നാണ്. മലയാളികള്‍ക്ക് പി സിയെ ഏറ്റവും ഇഷ്ട്ടപ്പെടാന്‍ കാരണവും ഈ സ്വഭാവം തന്നെയാകണം. കുറച്ചുകാലത്തെ ഇടവേളയ്ക്ക് ശേഷം സോഷ്യല്‍ മീഡിയയില്‍ വീണ്ടും താരമാവുകയാണ് പി സി. ചാനല്‍ ചര്‍ച്ചക്കിടെ പരസ്യമായി തന്തയ്ക്ക് വിളിയുമായാണ് പിസി ജോര്‍ജ് വീണ്ടും സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. മാതൃഭൂമി ചാനലില്‍ നടന്ന ഒരു ചര്‍ച്ചയിലാണ് പി സി ജോര്‍ജ് ബെംഗളൂരുവില്‍ നിന്നുളള വ്യവസായി എം കെ കുരുവിളയുടെ തന്തയ്ക്ക് വിളിച്ചത്. പി സി ഏത് ഭ്രാന്താശുപത്രിയില്‍ നിന്നുമാണ് വരുന്നത് എന്ന ചോദ്യത്തിനാണ് പി സി കിടിലം മറുപടി നല്‍കിയത്. പി സിയുടെ മറുപടി കേട്ട അവതാരകന്‍ സഹിതം ചിരിച്ചു പോയി എന്നതാണ് സത്യം. എന്നാല്‍ ഈ തന്തയ്ക്ക് വിളി പി സി വിളിച്ചത് അങ്ങ് ലണ്ടനിലിരുന്നാണ് എന്ന് അധികമാരും അറിഞ്ഞില്ല. യുറോപ്യന്‍ പര്യടനത്തിന്റെ ഭാഗമായി കഴിഞ്ഞ കുറച്ചു ദിവസമായി വിദേശത്താണ് പി സി. അതിനിടയ്ക്കാണ് കുരുവിളക്ക് നല്ല ഒന്നാന്തരം മറുപടി പി സി നല്‍കിയത്. വമ്പന്‍ സ്വീകരണമാണ് പി സിക്ക് യുറോപ്പില്‍ ലഭിക്കുന്നത്. പി സിയുടെ യുറോപ്യന്‍ ചിത്രങ്ങള്‍ ഇതിനകം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിമാറിക്കഴിഞ്ഞു.അതിനിടയിലാണ് ഇപ്പോള്‍ ഈ സംഭവം കൂടി അരങ്ങേറിയത്. കുറച്ചു ദിവസമായി ട്രോള്‍ ചെയ്യാന്‍ ഒന്നും കിട്ടാതിരുന്ന സോഷ്യല്‍ മീഡിയക്ക് ഇതോടെ ഉത്സവമായ പ്രതീതിയാണ്.അതുകൊണ്ടുതന്നെ ട്രോളുകളുടെ പെരുമഴയാണ് ഇപ്പോള്‍.