ബ്രിട്ടീഷ് പാർലമെന്റിലെ കെ എം മാണിയുടെ നാടകം പൊളിച്ചടുക്കി പി സി ജോർജ്ജ് ; ആഘോഷമാക്കി പി. സി. ആരാധകർ ( വീഡിയോ)
മന്ത്രിയായിരുന്ന സമയം കെ എം മാണി ബ്രിട്ടീഷ് പാർലമെന്റില്‍ പ്രസംഗിച്ചത് മാധ്യമങ്ങളില്‍ വന്‍ വാര്‍ത്തയായിരുന്നു. 2012 സെപ്റ്റംബർ 7 ന് കെ എം മാണി ബ്രിട്ടീഷ് പാർലമെന്റിന്റെ ക്ഷണം സ്വീകരിച് പാർലമെന്റിൽ എത്തി അദ്ധ്വാനവർഗ്ഗ സിദ്ധാന്തം ബ്രിട്ടീഷ് പാർലമെന്റിൽ അവതരിപ്പിച് കയ്യടി വാങ്ങി എന്നതരത്തിലാണ് അന്ന് വാർത്തകൾ പുറത്തുവന്നത്. അന്നിതിനെകുറിച് ചർച്ചകൾ നടന്നെങ്കിലും അതിന്റെ നിജസ്ഥിതി എന്തെന്ന് അതേ പാർലമെന്റ് ഹാളിൽ ചെന്ന് നേരിൽ ബോധ്യപ്പെട്ട് കാര്യങ്ങൾ വിവരിക്കുകയാണ് പി. സി. ജോർജ്ജ്.
ബ്രിട്ടീഷ് പാർലെമെന്റിൽ വാടകക്കെടുത്ത അഞ്ച് എന്ന നമ്പറിലുള്ള ഹാളിൽ വെച്ചാണ് കൊട്ടിഘോഷിക്കപ്പെട്ട കെ എം മാണിയുടെ ബ്രിട്ടീഷ് പാർലെമെന്റിലെ പ്രസംഗം എന്ന നാടകം അരങ്ങേറിയത്. അന്ന് കെ എം മാണിക്കായി ഇതിന്റെ സംഘാടകരായി പ്രവർത്തിച്ച യു കെ കേരളാ ബിസിനസ് ഫോറം ഭാരവാഹികളും, എം. പി.യായ വീരേന്ദ്ര ശർമ്മയെയും കൂട്ടി തന്നെയാണ് പി. സി. ജോർജ്ജും പാർലമെന്റിൽ ഔദ്യോഗിക സന്ദർശനം നടത്തിയത്. പാർലമെന്റ് നടക്കുന്ന സമയമാണെങ്കിൽ ക്ഷണിച്ചാൽ വന്നു പോകുന്ന ബ്രിട്ടീഷ് എം പി മാരിൽ രണ്ടു പേരെ ആണി നിരത്തി അവർക്കു അദ്ധ്വാന വർഗ്ഗ സിദ്ധാന്തം കയ്യ് മാറിയ ചടങ്ങിന്റെ ഫോട്ടോ എടുത്താണ്. ബ്രിട്ടീഷ് പാർലമെന്റിൽ മാണിയുടെ പ്രസംഗം എന്നതരത്തിൽ ചിത്രീകരിച് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ വാർത്ത നൽകിയത്. ഇതിന്റെ സത്യാവസ്ഥ എന്തെന്ന് വെളിപ്പെടുത്താനും അതിനൊപ്പം താൻ പങ്കെടുത്ത യു.കെ. യിലെ മലയാളി അസോസിയേഷൻ പരുപാടികളിലും, ജനപക്ഷ പരുപാടികളിലുമായി വിവിത വേദികളിൽ തുറന്ന സദസ്സിൽ നടന്ന ചർച്ചകളിലും സംവാദങ്ങളിലുമായി ഉന്നയിക്കപ്പെട്ട മലയാളി സമൂഹത്തിന്റെ വിഷയങ്ങളിൽ ഇടപെടുന്നതിന്റെ തുടക്കമെന്ന നിലയിക്ക് ഇമിഗ്രേഷൻ, വിസാ, തുടങ്ങിയ വിഷയങ്ങളിൽ മലയാളികൾ നേരിടുന്ന പ്രശനങ്ങൾ ഇന്ത്യൻ ഹൈ കമ്മീഷനുമായി ചേർന്ന് പാർലമെൻറ് സന്ദർശനത്തിൽ അവതരിപ്പിച്ചു.