യേശുവിന്‍റെ കല്ലറ തുറന്നു ; രഹസ്യങ്ങള്‍ക്ക് കാതോര്‍ത്തു ലോകം

01_church_ho ജറുസലേം :  യേശുക്രിസ്തുവിന്റേതെന്ന് കരുതുന്ന കല്ലറ തുറന്നു. മനുഷ്യരാശിയുടെ തന്നെ മുഖ്യഘടകമായെക്കാവുന്ന രഹസ്യങ്ങള്‍ക്ക് ലോകം കാതോര്‍ക്കുന്നു. ആതന്‍സിലെ സാങ്കേതിക സര്‍വകലാശാലയും നാഷണല്‍ ജിയോഗ്രഫിക് സൊസൈറ്റിയും ചേര്‍ന്നാണ് പര്യവേക്ഷണം നടത്തുന്നത്. ഗവേഷണത്തിലൂടെ കല്ലറയുടെ ഉള്ളറ രഹസ്യങ്ങള്‍ മാത്രമല്ല ഗവേഷകര്‍ തിരയുന്നത്. ഈ പ്രദേശമെങ്ങനെ വിശ്വാസത്തിന്റെയും ആരാധനയുടെയും മുഖ്യകേന്ദ്രമായി എന്നതും ഗവേഷണമേഖലയാണ്. പുരാതന ജറുസലേമിലെ പുനരുത്ഥാനപള്ളിയിലാണ് കല്ലറ സ്ഥിതിചെയ്യുന്നത്. നിലവില്‍ ആറു ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ നിയന്ത്രണത്തിലാണ് പുനരുത്ഥാനപള്ളി. ഇതില്‍ പ്രമുഖരായ ഗ്രീക്ക് ഓര്‍ത്തഡോക്‌സ്, റോമന്‍ കത്തോലിക്ക, അര്‍മേനിയന്‍ സഭകളാണഅ 2015ല്‍ ആതന്‍സിലെ സാങ്കേതിക സര്‍വ്വകലാശാലയെ പര്യവേഷണത്തിനായി ക്ഷണിച്ചത്. 326ല്‍ റോമന്‍ ചക്രവര്‍ത്തി കോണ്‍സ്റ്റന്റയിന്റെ അമ്മ ഹെലേനയാണ് കല്ലറ കണ്ടെത്തുന്നത്. തീപ്പിടിത്തത്തില്‍ നശിച്ച കല്ലറ 1808-1810 കാലഘട്ടത്തിലാണ് ഇപ്പോള്‍ ഉള്ള നിലയില്‍ പുനര്‍ നിര്‍മ്മിച്ചത്.  കല്ലറയുടെ മാര്‍ബിള്‍ ആവരണം നീക്കിയ പര്യവേക്ഷകസംഘത്തെ അതില്‍ അടക്കംചെയ്തിരിക്കുന്ന വസ്തുക്കളുടെ അളവ് അത്ഭുതപ്പെടുത്തിയെന്ന് നാഷണല്‍ ജിയോഗ്രഫിക്ക് ആര്‍ക്കോളൊജിസ്റ്റ് ഫെഡറിക്ക് ഫൈബേര്‍ട്ട് പറഞ്ഞു. 2017ഓടെ ഗവേഷണം പൂര്‍ത്തിയാക്കി കല്ലറ പുതുക്കിപ്പണിയും. കുരിശുമരണത്തിനുശേഷം യേശുവിനെ ഗുഹയിലടക്കിയെന്നും മൂന്നാം ദിവസം അദ്ദേഹം ശരീരത്തോടെ ഉയിര്‍ത്തെഴുന്നേറ്റു എന്നുമാണ് ക്രിസ്തുമതവിശ്വാസം.