പാക്കിസ്ഥാനെ തകര്‍ത്ത് ഇന്ത്യ ഏഷ്യന്‍ ചാമ്പ്യന്‍ ട്രോഫി വിജയ്‌

pak-to-fac ഏഷ്യന്‍ ചാമ്പ്യന്‍ ട്രോഫി ഹോക്കിയില്‍ ഇന്ത്യക്ക് മിന്നുന്ന ജയം.ചിരവൈരികളായ പാക്കിസ്ഥാനെ രണ്ടിനെതിരെ മൂന്ന് ഗോളിനായിരുന്നു ഇന്ത്യയുടെ ജയം. മടക്കമില്ലാത്ത രണ്ട് ഗോളിന് മുന്നിട്ടു നിന്നശേഷം സമനില വഴങ്ങിയശേഷമാണ് ഇന്ത്യ വിജയിച്ചത്. പകുതി സമയത്ത് ഒന്നിനെതിരെ രണ്ട് ഗോളിന് മുന്നിലായിരുന്നു ഇന്ത്യ. ഇത് രണ്ടാം തവണയാണ് ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി സ്വന്തമാക്കുന്നത്. പതിനെട്ടാം മിനറ്റില്‍ രൂപീന്ദര്‍പാല്‍ സിങ്ങിലൂടെയാണ് ഇന്ത്യ ആദ്യം മുന്നിലെത്തിയത്. പെനാല്‍റ്റി കോര്‍ണറാണ് ഗോളിന് വഴി തുറന്നത്. ടൂർണമെന്റിന്റെ ലീഗ് റൗണ്ടിലും ഇന്ത്യ പാകിസ്താനെ തോൽപിച്ചിരുന്നു. ഇന്ത്യാ പാക് പ്രശ്നം രൂക്ഷമായിരിക്കുന്ന ഈ വേളയില്‍ തന്നെ ഇന്ത്യ നേടിയ ഈ വിജയം യതാര്‍ത്ഥത്തില്‍ രാജ്യത്തിന്‌ ഹോക്കി ടീം നല്‍കിയ ദീപാവലി സമ്മാനമാണ് എന്ന് പറയാം.