ആസ്ട്രേലിയയില്‍ ഇന്ത്യന്‍ വംശജന്‍ കൊല്ലപ്പെട്ട സംഭവം ; ആശങ്ക അറിയിച്ച് ഇന്ത്യ

image-1vഇന്ത്യന്‍ വംശജന്‍ ആയ ബസ്സ്‌ ഡ്രൈവര്‍ ക്രൂരമായി കൊലചെയ്യപ്പെട്ട സംഭവത്തില്‍ ആസ്ട്രേലിയയെ ആശങ്ക അറിയിച്ച് ഇന്ത്യ.   ദിവസങ്ങള്‍ക്ക്  മുമ്പാണ് പഞ്ചാബി ഗായകന്‍ കൂടിയായ മന്‍മീത് അലീഷറെന്ന ബസ് ഡ്രൈവറെ ഓസ്‌ട്രേലിയയില്‍ ചുട്ട് കൊന്നത്. യാത്രക്കാരുമായി പോകുകയായിരുന്ന മന്‍മീതിനെ ഒരു പ്രകോപനവുമില്ലാതെ നാല്‍പത്തെട്ടുകാരനായ കൊലപാതകി തീപ്പിടിക്കുന്ന ദ്രാവകമൊഴിച്ച് ആക്രമിക്കുകയായിരുന്നു. അലീഷറിനു നേരെ നടന്ന ആക്രമണത്തില്‍ ബസില്‍ യാത്ര ചെയ്യുകയായിരുന്ന മറ്റു ആറു പേര്‍ക്ക് പൊള്ളലേല്‍ക്കുകയും ചെയ്തിരുന്നു.  ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോധി ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി മാല്‍ക്കം ടേണ്‍ബുള്ളിനെ ഫോണിലൂടെ  ആശങ്കയറിയിക്കുകയായിരുന്നു.