ഡ്യൂപ്പില്ലാതെ സംഘട്ടന രംഗത്തില്‍ അഭിനയിച്ച രണ്ടു കന്നഡ നടന്മാര്‍ കൊല്ലപ്പെട്ടു (വീഡിയോ)
മസ്തിഗുഡി എന്ന കന്നഡ ചിത്രത്തിന്റെ ക്ലൈമാക്‌സ് ഷൂട്ട് ചെയ്യുന്നതിന്റെ ഇടയിലാണ് അപകടം ഉണ്ടായത്. ഹെലിക്കോപ്റ്ററില്‍ നിന്നും പുഴയിലേയ്ക്ക് ചാടുന്ന രംഗമാണ് ഇരുവരുടെയും ജീവന്‍ അപഹരിച്ചത്. വില്ലന്‍ വേഷങ്ങള്‍ ചെയ്യുന്ന അനില്‍,രാഘവ് ഉദയ് എന്നിവരാണ് മരിച്ചത്. സിനിമയിലെ നായകനായ ദുനിയാ വിജയും ഇവരുടെ കൂടെ ഉണ്ടായിരുന്നു എന്നാല്‍ അയാള്‍ നീന്തി രക്ഷപ്പെടുകയായിരുന്നു. നായകന് പിറകെ വില്ലന്മാരും തടാകത്തിലേക്ക് ചാടുന്ന രംഗങ്ങളാണ് ചിത്രീകരിച്ചത്. ഇവര്‍ തടാകത്തിലേക്ക് ചാടി അല്‍പം കഴിഞ്ഞപ്പോള്‍ നായകന്‍ നീന്തി കരയ്ക്ക് കയറി എന്നാല്‍ അനിലും ഉദയും എത്തിയില്ല ഇതേത്തുടര്‍ന്നാണി ഇവര്‍ മുങ്ങിപ്പോയിരിക്കാമെന്ന നിഗമനത്തിലെത്തിയത്. ഇവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. അതേസമയം ഇരുവരുടെയും അവസാന വീഡിയോ യൂട്യൂബില്‍ എത്തിക്കഴിഞ്ഞു.വീഡിയോയില്‍ നടന്‍മാര്‍ പുഴയിലേയ്ക്ക് ചാടുന്നത് വ്യക്തമായി കാണുവാന്‍ സാധിക്കും.