ശശികല ടീച്ചര്‍ പഠിപ്പിക്കണ്ട എന്ന പേരില്‍ സ്കൂള്‍ കുട്ടികള്‍ ക്ലാസ് ബഹിഷ്ക്കരിച്ചു
പാലക്കാട് : ഹിന്ദുവിനെ ഉണര്‍ത്തുവാന്‍ വേണ്ടി നാട് മുഴുവന്‍ സഞ്ചരിച്ച് വര്‍ഗ്ഗീയ പ്രസംഗങ്ങള്‍ പടച്ചുവിട്ട ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ ശശികല ടീച്ചര്‍ക്ക് അവസാനം പഠിപ്പിക്കുവാന്‍ കുട്ടികള്‍ പോലും ഇല്ലാത്ത അവസ്ഥ. ശശികല പഠിപ്പിക്കുന്ന വല്ലപ്പുഴയിലെ സര്‍ക്കാര്‍ ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ഇനിമുതല്‍ ശശികല തങ്ങള്‍ക്ക് ക്ലാസ് എടുക്കണ്ട എന്ന ആവശ്യവുമായി ക്ലാസ്സ് ബഹിഷ്‌കരിച്ചത്. കുട്ടികള്‍ വരാതിരുന്നതോടെ സ്‌കൂള്‍ അധികൃതര്‍ അവധി പ്രഖ്യാപിച്ചു. നിരന്തരം മതവിദ്വേഷ പ്രസംഗം നടത്തുന്ന കെപി ശശികലയ്‌ക്കെതിരെ വല്ലപ്പുഴയിലെ നാട്ടുകാര്‍ രംഗത്ത് വന്നിരുന്നു. ശശികല പഠിപ്പിക്കുന്ന വല്ലപ്പുഴയിലെ സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ നിന്നും അവരെ പുറത്താക്കണമെന്നായിരുന്നു ജനകീയ പ്രതികരണ വേദി ആവശ്യപ്പെട്ടത്. മതവിദ്വേഷം വളര്‍ത്തിയ പ്രസംഗിച്ചതിന്റെ പേരില്‍ കെപി ശശികലയുടെ പേരില്‍ കേരള പോലീസ് 153 എ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ വല്ലപ്പുഴയ്ക്കും സര്‍ക്കാര്‍ സ്‌കൂളിനും അപമാനകരമായി തുടരുന്ന ശശികലയെ പുറത്താക്കണമെന്നായിരുന്നു നാട്ടുകാരുടെ ആവശ്യം. വല്ലപ്പുഴയെ പാക്കിസ്ഥാനോട് ഉപമിച്ച് ശശികല നടത്തിയ പ്രസംഗമാണ് പുതിയ വിവാദങ്ങള്‍ക്ക് കാണണം. മുസ്ലീം സമുദായം കൂടുതലുള്ള വല്ലപ്പുഴയിലെ താന്‍ പഠിപ്പിക്കുന്ന സ്‌കൂള്‍ പാകിസ്ഥാനായി പ്രഖ്യാപിക്കണമെന്നായിരുന്നു ശശികലയുടെ പ്രസ്താവന. മതവിദ്വേഷം വളര്‍ത്തി സമാധാന അന്തരീക്ഷം തര്‍ക്കുന്ന രീതിയില്‍ പ്രസംഗിച്ചതിന്റെ പേരില്‍ കാസര്‍കോട് ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ.സി ഷുക്കൂര്‍ ജില്ലാ പോലീസ് മേധാവിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം ശശികലയ്‌ക്കെതിരെ കേസെടുത്തിട്ടുണ്ട്. വിഷയം പരിഹരിക്കുന്നതിനു വേണ്ടി ഈ മാസം സര്‍വകക്ഷി യോഗം വിളിക്കുമെന്നാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു അധ്യാപിക തങ്ങളെ പഠിപ്പിക്കേണ്ടെന്ന് പ്രഖ്യാപിച്ച് വിദ്യാര്‍ത്ഥികള്‍ ക്ലാസ് ബഹിഷ്‌കരിക്കുന്നത്.