രാജ്യത്ത് 500 ,1000 രൂപയുടെ നോട്ടുകള്‍ അസാധുവാക്കി

wfwefന്യൂഡൽഹി : കള്ളപ്പണം തടയുന്നതിന്‍റെ ഭാഗമായി രാജ്യത്ത് 500,1000 രൂപ നോട്ടുകള്‍ അസാധുവാക്കി. ചൊവ്വാഴ്ച അർധരാത്രി മുതൽ 500, 1000 രൂപ നോട്ടുകൾ അസാധുവാക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. എന്നാല്‍ പഴയ നോട്ടുകൾ 10 മുതൽ ഡിസംബർ 30 വരെ മാറ്റിയെടുക്കാം എന്നും മോദി അറിയിച്ചു. ബാങ്കിലും പോസ്റ്റ് ഒാഫിസിലും മാറ്റിയെടുക്കാനുള്ള സൗകര്യമുണ്ടായിരിക്കും. പണം നഷ്ടമാകുമെന്ന് ആർക്കും ഭയം വേണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്താമാക്കിയത്. 2000, 500 എന്നിവയുടെ പുതിയ നോട്ടുകൾ ഉടൻ വ്യാപിപ്പിക്കും. കറൻസി വിനിമയത്തിൻെറ മറ്റു രൂപങ്ങളായ ഡി.ഡി, ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ തുടങ്ങിയവയിൽ മാറ്റമൊന്നും ഇല്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. നവംബർ 9, ചില സ്ഥലങ്ങളിൽ (നവംബർ 10) എ.ടി.എമ്മുകൾ പ്രവർത്തിക്കില്ല. പ്രാരംഭ 72 മണിക്കൂറിൽ സർക്കാർ ആശുപത്രികളിൽ പഴയ 500, 1000 രൂപ നോട്ടുകൾ സ്വീകരിക്കും. നവംബർ 11 അർദ്ധരാത്രി വരെയായിരിക്കും ഇത്. ഇപ്പോള്‍ കൈയ്യിലുള്ള പണം ഉപയോഗിച്ച് ട്രെയിന്‍ടിക്കറ്റ്, ബസ്ടിക്കറ്റ്, പ്ലെയിന്‍ ടിക്കറ്റ് എന്നിവ എടുക്കാം. പെട്രോള്‍ പമ്പുകളില്‍ അഞ്ഞൂറ് ഉപയോഗിക്കാം എങ്കിലും അതിന്‍റെ കൃത്യമായ റെക്കോഡ് അവര്‍ സൂക്ഷിക്കണം. മന്ത്രിസഭാ യോഗത്തിനു ശേഷമാണ് മോദി രാജ്യത്തെ അഭിസംബോധന ചെയ്തത്. അഴിമതിയും കള്ളപ്പണവുമാണ് രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളികളെന്ന് മോദി പറഞ്ഞു. പുതിയ 2000, 500 നോട്ടുകള്‍ ഉടന്‍ തന്നെ ജനങ്ങളുടെ കൈകളിലെത്തും. നാളെ എല്ലാ ബാങ്കുകള്‍ക്കും അവധിയായിരിക്കും.