അമേരിക്കയുടെ പ്രഥമ വനിതയായി മുന്‍ സൂപ്പര്‍ മോഡല്‍

landscape-145 അമേരിക്കന്‍ പ്രസിഡന്റ് ആയി ഡൊണാള്‍ഡ് ട്രംപ് തിരഞ്ഞെടുക്കപ്പെട്ടതോടെ വാര്‍ത്തകളില്‍ നിറയുന്ന ഒരു വ്യക്തിയാണ് ട്രംപിന്റെ ഭാര്യയും മുന്‍ സൂപ്പര്‍ മോഡലും കൂടിയായ മേലാനിയ ട്രംപ്. 46 കാരിയായ മേലാനിയ കമ്മ്യൂണിസ്റ്റ് രാജ്യമായ യുഗോസ്ലാവിയയിലെ സോള്‍വെനിയന്‍ സ്വദേശിനിയാണ്. അമേരിക്കയുടെ പുറത്ത് ജനിച്ച ആദ്യ പ്രഥമ വനിത എന്ന വിശേഷണമാണ് മേലാനിയയെ കാത്തിരിക്കുന്നത്. സോള്‍വെനിയന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗവും പ്രമുഖ കാര്‍ മോട്ടോര്‍ സൈക്കിള്‍ ഡീലറുമായ വിക്റ്റര്‍ കന്‍വാസിന്റെ മകളാണ് മേലാനിയ. തന്‍റെ 16 മത്തെ വയസിലാണ് മേലാനിയ മോഡലിങ്ങ് രംഗത്ത് എത്തിപ്പെടുന്നത്. 18മത്തെ വയസില്‍ പ്രശസ്ത മോഡലിങ്ങ് ഏജന്‍സിയായ മിലാന്‍ ഇറ്റലിയുമായി കൊണ്ട്രാക്റ്റ് ഒപ്പുവെക്കുകയും ചെയ്തു.472019 സോള്‍വെനിയന്‍, സെര്‍ബിയന്‍, ഇംഗ്ലീഷ്, ഫ്രഞ്ച്, ജെര്‍മ്മന്‍ എന്നി ഭാഷകള്‍ വശമുള്ള മേലാനിയയും ട്രംപും 1998ല്‍ ന്യൂയോര്‍ക്കിലെ ഫാഷന്‍ വീക്കില്‍ വെച്ചാണ് ആദ്യമായി കണ്ടുമുട്ടുന്നത്. ആ സമയം തന്റെ രണ്ടാം ഭാര്യയായ മാര്‍ലയുമായുള്ള ബന്ധം പിരിഞ്ഞിരിക്കുകയായിരുന്നു ട്രംപ്. തുടര്‍ന്ന് 2004 ല്‍ ഇരുവരും വിവാഹിതരാവുകയും ചെയ്തു. ഒരു ലക്ഷം ഡോളര്‍ വിലയുള്ള വിവാഹവസ്ത്രമായിരുന്നു അന്ന് മേലാനിയ അന്ന് ധരിച്ചിരുന്നത്. ബില്‍ക്ലിന്റനും ഭാര്യ ഹിലാരിയുമെല്ലാം വിവാഹസല്‍ക്കാരത്തില്‍ സന്നിഹിതരായിരുന്നു. ഇലക്ഷന്‍ പ്രചാരണ വേളയില്‍ ട്രംപിനെതിരെ ഉയര്‍ന്ന ലൈംഗിക ആരോപണവേളയില്‍ ഭര്‍ത്താവിന് ന്യായീകരിച്ചുക്കൊണ്ട് മാധ്യമങ്ങളുടെ മുന്‍പില്‍ മേലാനിയ എത്തിയിരുന്നു. കാമറയ്ക്ക് മുന്‍പില്‍ പൂര്‍ണ്ണനഗ്നയായി പോസ് ചെയ്ത ആദ്യ അമേരിക്കന്‍ പ്രഥമ വനിത കൂടിയാണ് മേലാനിയ.
melania_trump_s