നോട്ട് നിരോധനം ; രണ്ടു ദിവസംകൊണ്ട് ലൈംഗിക തൊഴിലാളികളുടെ വരുമാനം 55 ലക്ഷം രൂപ

sonagachi-1 ഉര്‍വശീ ശാപം ഉപകാരം എന്ന് പറയുന്നത് പോലെയാണ് ഇവിടെ സംഭവിച്ചത്. കൊല്‍ക്കത്തയിലെ പ്രമുഖ ചുവന്ന തെരുവായ സോനാഗാചിയിലാണ് സംഭവം. ഇവിടുള്ള ലൈംഗിക തൊഴിലാളികള്‍ രണ്ടു ദിവസംകൊണ്ട് സമ്പാദിച്ചത് 55 ലക്ഷം രൂപ. സര്‍ക്കാര്‍ നിരോധിച്ച 500,1000 നോട്ടുകള്‍ സ്വീകരിക്കും എന്ന തീരുമാനമാണ് ഇവര്‍ക്ക് ഇത്രയും വരുമാനം പെട്ടന്ന് ഉണ്ടാകുവാന്‍ കാരണം. കൂടാതെ കിട്ടിയ പണം തൊഴിലാളികള്‍ ഉഷ മല്‍ട്ടി പര്‍പസ് കോപ്പറേറ്റീവ് ബാങ്കില്‍ നിക്ഷേപിക്കുകയും ചെയ്തു. ഞങ്ങളുടെ പെണ്‍കുട്ടികള്‍ വലിയ നോട്ടുകള്‍ സ്വീകരിക്കുമെന്നും ഇങ്ങനെ സ്വീകരിക്കുന്നതിലൂടെ വലിയ തിരക്കാണ് രണ്ട് ദിവസമായി അനുഭവപ്പെടുന്നതെന്ന് ലൈംഗിക തൊഴിലാളികളടെ സംഘടനയായ ദര്‍ബാര്‍ മഹിളാ സമന്വയയുടെ ഉപദേശക ഭാരതി പറയുന്നു. 500,1000 രൂപകള്‍ വാങ്ങുന്നത് നിര്‍ത്തിയതോടെ ഇടപാടുകാരുടെ എണ്ണത്തില്‍ കുറവു വന്നിരുന്നു. ഇതിനാലാണ് ഒരാഴ്ച്ച കൂടി വലിയ നോട്ടുകള്‍ സ്വീകരിക്കാന്‍ ഇവര്‍ നിര്‍ബന്ധിതരായത്. സാധാരണഗതിയില്‍ ഉഷ ബാങ്കില്‍ അഞ്ച് ലക്ഷം രൂപ മാത്രമാണ് ദിനംപ്രതി നിക്ഷേപിക്കപ്പെടുന്നത്.അവിടെയാണ് രണ്ടു ദിവസം കൊണ്ട് അരക്കോടിയിലേറെ രൂപ പിരിഞ്ഞു കിട്ടിയിരിക്കുന്നത്. പണം വെറുതെ കളയുവാന്‍ മടിക്കുന്ന പലരും ഇവിടെ വന്നു കയ്യില്‍ ഉള്ളത് കഴിവതും ചിലവാക്കുകയാണ് എന്ന് പറയപ്പെടുന്നു. സാധാരണ ഗതിയില്‍ 300, 400 മുടക്കിയിരുന്നവര്‍ കഴിഞ്ഞ ദിവസങ്ങളില്‍ ആയിരത്തിനു മുകളിലാണ് ഇവിടുള്ളവര്‍ക്ക് നല്‍കിയത് എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. പ്രദേശത്തെ ഒരു ലൈംഗിക തൊഴിലാളി 2001ല്‍ സ്ഥാപിച്ചതാണ് ഉഷാ ബാങ്ക്.