സൌമ്യാ വധം ; പുനപരിശോധനാ ഹര്‍ജി തള്ളി ; കോടതിയില്‍ നാടകീയ രംഗങ്ങള്‍
ന്യൂഡല്‍ഹി : സൌമ്യാ വധം കോടതിയില്‍ നാടകീയ രംഗങ്ങള്‍. കേസില്‍ പുനഃപരിശോധന ഹര്‍ജി തള്ളിയ സുപ്രീം കോടതി ജസ്റ്റിസ് മാര്‍ക്കണ്ഡേ കട്‍ജുവിന് കോടതിയലക്ഷ്യ നോട്ടീസ് നല്‍കുകയും ചെയ്തു. നാടകീയ രംഗങ്ങള്‍ക്കിടയില്‍ കട്‍ജുവിനോട് കോടതിയില്‍ നിന്നും ഇറങ്ങിപ്പോകാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. അസാധാരണ നടപടിയിലാണ് കോടതി കേസ് ഇന്ന് പരിഗണിച്ചത്. സൗമ്യവധക്കേസിലെ കോടതി വിധിയെ സോഷ്യല്‍മീഡിയയിലൂടെ വിമര്‍ശിച്ച കുറിപ്പെഴുതിയ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു നേരിട്ട് ഹാജരായി വിധിയിലെ പിഴവ് എന്തെന്ന് ചൂണ്ടിക്കാണിക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ചാണ് ജസ്റ്റിസ് കട്ജു കോടതിയിലെത്തുന്നത്. സൗമ്യകേസില്‍ കോടതിക്ക് പിഴവ് പറ്റിയെന്ന അഭിപ്രായത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് കട്ജു രാവിലെയും പറഞ്ഞിരുന്നു. വിധിയിലെ പിഴവ് 20 മിനിറ്റ് കൊണ്ട് കോടതിയെ ബോധ്യപ്പെടുത്താനാകുമെന്നാണ് പ്രതീക്ഷയെന്നു കട്ജു പറഞ്ഞിരുന്നു. എന്നാല്‍ എന്ത് കൊണ്ട് ഗോവിന്ദചാമി ശിക്ഷിക്കപ്പെട്ടണമെന്ന കാര്യത്തില്‍ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കാട്ജുവും സര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗിയും കാര്യമായ വിശദീകരണം തന്നെ കോടതിയില്‍ നല്‍കിയെങ്കിലും പുനപരിശോധന ഹര്‍ജി അംഗീകരിക്കാന്‍ കോടതി തയ്യാറായില്ല. തുടര്‍ന്നാണ് ഹര്‍ജി തള്ളുകയാണെന്നും പൊതുജനമധ്യത്തില്‍ കോടതിയെ അപമാനിച്ചതിന് മുന്‍സുപ്രീംകോടതി ജഡ്ജിയായ കാട്ജുവിനെതിരെ കേസെടുക്കണമെന്നും കോടതി ഉത്തരവിട്ടത്. ഇതോടെ കോടതി ഹാളില്‍ ഉണ്ടായിരുന്ന കാട്ജു ഇതോടെ എഴുന്നേറ്റു നില്‍ക്കുകയും കേസ് പരിഗണിക്കുന്ന ജഡ്ജി രജ്ജന്‍ ഗംഗോയിയുമായി വാദപ്രതിവാദത്തിലേര്‍പ്പെടുകയും ചെയ്തു. തുടര്‍ന്നാണ് കട്ജു കോടതിയില്‍ വെളിയില്‍ പോകുവാന്‍ കോടതി നിര്‍ദേശിച്ചത്.