കൊടൈക്കനാല്‍ ; ടൂറിനുപോയ മലയാളി വിദ്യാര്‍ത്ഥികള്‍ ശ്വാസംമുട്ടി മരിച്ചു

image-1bകൊടൈക്കനാലില്‍ ഉല്ലാസയാത്രയ്ക്ക് പോയ രണ്ടു മലയാളി വിദ്യാര്‍ത്ഥികള്‍ ഹോട്ടല്‍ റൂമില്‍ ശ്വാസംമുട്ടി മരിച്ചു. ആലപ്പുഴ തിരുവമ്പാടി സ്വദേശി തോമസ് ചെറിയാന്‍ (21) കണിയാംകുളം സ്വദേശി വിപിന്‍ (26) എന്നിവരാണ് മരിച്ചത്. കൊടൈക്കനാലിന് സമീപം വട്ടക്കനാലിലെ ഹോട്ടല്‍ മുറിയിലാണ് ഇവരെ ശ്വാസംമുട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. പന്ത്രണ്ടംഗ സംഘമാണ് കൊടൈക്കനാലിലേക്ക് ഉല്ലാസയാത്രയ്ക്ക് പോയിരുന്നത്. ഇതില്‍ മൂന്നുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു ഇവരുടെ നില ഗുരുതരമായി തുടരുകയാണ് എന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ഭക്ഷണം പാകം ചെയ്യുന്നതിനായി അടുപ്പ്കൂട്ടിയപ്പോള്‍ കല്‍ക്കരിയില്‍ നിന്ന് ഉണ്ടായ വിഷവാതകമാണ് അപകടത്തിനു കാരണമായത്. മുറി പൂട്ടിയ ശേഷം വിദ്യാര്‍ത്ഥികള്‍ ഉറങ്ങുവാന്‍ കിടന്ന സമയം മുറിമുഴുവന്‍ വാതകം നിറയുകയായിരുന്നു എന്ന് പറയപ്പെടുന്നു.