അശ്ലീല സൈറ്റുകളില്‍ അംഗമാകുന്നവര്‍ സൂക്ഷിക്കുക ; 40കോടി പേരുടെ വിവരങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തി

adult-friend അശ്ലീല സൈറ്റുകളില്‍ അംഗത്വം എടുക്കുന്നവരെ കുടുക്കുവാന്‍ ഹാക്കര്‍മാര്‍ വീണ്ടും രംഗത്ത്. ഇത്തരത്തില്‍ അഡൾട്ട്ഫ്രണ്ട് ഫൈൻഡർ എന്ന അശ്ലീല വെബ്സൈറ്റിൽ അംഗത്വമെടുത്ത 40 കോടിപ്പേരുടെ വിവരങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തി. റഷ്യന്‍ ഹാക്കര്‍മാര്‍മാരാണ് ഇത്തരത്തില്‍ ചോർത്തിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഡേറ്റിങ് വെബ്സൈറ്റിൽ അംഗത്വമെടുത്തവരുടെ സ്വകാര്യ വിവരങ്ങളാണ് ചോർത്തിയിരിക്കുന്നത്. ഒരു വർഷത്തിനിടെ ഇതു രണ്ടാം തവണയാണ് അഡൾട്ട്ഫ്രണ്ട് ഫൈൻഡർ ഹാക്ക് ചെയ്യുന്നത്. വ്യക്തികളുടെ യൂസർനെയിം, പാസ്‌വേർഡ്, ഇ–മെയിൽ ഐഡി, അവസാന സന്ദർശന സമയം, ഉപയോഗിക്കുന്ന ഐപി, സൈറ്റ് മെംബർഷിപ്പ് സ്റ്റാറ്റസ് എന്നീ വിവരങ്ങളാണ് ചോർത്തിയിരിക്കുന്നത്. കഴിഞ്ഞ തവണ ചോര്‍ത്തിയതില്‍ ഇന്ത്യക്കാര്‍ അടക്കം ധാരാളം പ്രമുഖര്‍ കുടുങ്ങിയിരുന്നു. ഇത്രയും പേരുടെ വിവരങ്ങൾ ഒന്നിച്ച് ഹാക്ക് ചെയ്യുന്നത് ഇത് ആദ്യമാണ്. 2013 ൽ 35.9 കോടി പേരുടെ മൈസ്പേസ് അക്കൗണ്ട് വിവരങ്ങൾ ചോർത്തിയിരുന്നു. ബ്രാസേഴ്‌സ് എന്ന അശ്ലീല വെബ്സൈറ്റിൽ അംഗത്വമെടുത്ത 790,724 പേരുടെ വിവരങ്ങളും അടുത്തിടെ ഹാക്ക് ചെയ്തിരുന്നു.