വിവാഹം അടിപൊളിയാക്കാന്‍ വെടിയുതിർത്ത്​ ആഘോഷം ; ആള്‍ദൈവത്തിന്‍റെ വെടിയേറ്റ് വരന്റെ അമ്മായി കൊല്ലപ്പെട്ടു

wrdtsdvചണ്ഡിഗഢ് : വിവാഹത്തിന് എത്തിയ ആള്‍ദൈവം വരന്റെ അമ്മായിയമ്മയെ വെടിവെച്ചുകൊന്നു. ഹരിയാനയിലെ കർണാലിലാണ് വിവാഹചടങ്ങിനെ വെടിയേറ്റ് വരെൻറ അമ്മായി കൊല്ലപ്പെട്ടത്. വിവാഹത്തിനെത്തിയ മൂന്നു പേർക്ക് ഗുരുതരമായി പരിക്കേറ്റു. കര്‍ണാലിലെ സാവിത്രി വിവാഹമണ്ഡപത്തില്‍ ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. വിവാഹത്തിന് പ്രത്യേക ക്ഷണം ലഭിച്ചെത്തിയ ആള്‍ ഇന്ത്യ ഹിന്ദു മഹാസഭ വൈസ് പ്രസിഡന്റും ആള്‍ദൈവമെന്ന് അറിയപ്പെടുകയും ചെയ്യുന്ന സാധ്വി ദേവ താക്കൂറും അവരോടൊപ്പമെത്തിയവരുമാണ് കൈവശമുണ്ടായിരുന്ന തോക്കു കൊണ്ട് വെടിയുതിര്‍ത്ത് ആഘോഷിച്ചത്.സന്ന്യാസിനിയും സംഘവും ആകാശത്തേക്ക് നിറയൊഴിച്ച് ആഘോഷിക്കുന്നതിനിടെ ഒരാളുടെ തോക്ക് നിശ്ചലമായി. ഇത് പരിശോധിച്ച് ശരിയാക്കുന്നതിനിടെ അബദ്ധത്തില്‍ വെടിയുതിര്‍ക്കപ്പെടുകയായിരുന്നുവെന്ന് മണ്ഡപത്തിന്റെ മാനേജര്‍ പറഞ്ഞു. വെടിയേറ്റ് വരന്റെ അമ്മായി ബോധരഹിതയായി നിലത്ത് വീണതോടെ സന്ന്യാസിനിയും സംഘവും സംഭവസ്ഥലത്തു നിന്ന് രക്ഷപ്പെട്ടു. പരിക്കേറ്റ മൂന്നുപേരും വരെൻറ അടുത്ത ബന്ധുക്കളാണ്. ആയുധങ്ങള്‍ കൈവശം വെച്ചതിനും കൊലപാതകത്തിനും ഇവർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. അതേസമയം ഇവര്‍ ഒളിവിലാണ് എന്നും വാര്‍ത്തകള്‍ ഉണ്ട്.