ആയിരം രൂപയുടെ സ്മാര്‍ട്ട് ഫോണുമായി ജിയോ എത്തുന്നു
ഇന്ത്യയിലെ മൊബൈല്‍ വിപണി പിടിച്ചടക്കുവാന്‍ തന്നെയാണ് അംബാനിയുടെ തീരുമാനം എന്ന് തോന്നുന്നു. ഇന്റര്‍നെറ്റ് സേവനങ്ങള്‍ വെറുതെ നല്‍കി ലോകത്തിനെ ഞെട്ടിച്ച അംബാനി ഇപ്പോളിതാ 1000 രൂപയുടെ സ്മാര്‍ട്ട് ഫോണ്‍ ഇറക്കി വീണ്ടും ഞെട്ടിക്കുവാന്‍ തയ്യാറെടുക്കുന്നു. ആയിരം രൂപയ്ക്ക് പുറത്തിറക്കുന്ന സ്മാര്‍ട്ട് ഫോണിനൊപ്പം അണ്‍ലിമിറ്റഡ് വോയ്‌സ്‌കോള്‍, വീഡിയോ കോള്‍, ഡാറ്റാ പ്ലാനുകള്‍ എന്നിവയാണ് ഉണ്ടാവുക. കുറഞ്ഞ ചിലവില്‍ ഉപയോക്താക്കളിലേയ്ക്ക് ഫോണ്‍ എത്തിക്കുന്നതുവഴി കൂടുതല്‍ ഉപയോക്താക്കളെ കമ്പനിയ്ക്ക് ലഭിക്കുമെന്നും ഇതോടൊപ്പം കമ്പനി ലക്ഷ്യം വെയ്ക്കുന്നു. വോള്‍ട്ട് സാങ്കേതിക വിദ്യ ഉപയോഗിച്ച് കോള്‍ ചെയ്യാനുള്ള സംവിധാനം ഇന്ത്യയില്‍ നല്‍കുന്ന ഏക ടെലികോം സേവനദാതാക്കള്‍ ജിയോയാണ്. റിലയന്‍സ് ജിയോ വിപണിയില്‍ അവതരിപ്പിക്കുന്നതിന്റെ ഭാഗമായി റിലയന്‍സ് നല്‍കിവന്ന പ്രമോകഷണല്‍ ഓഫര്‍ ഡിസംബര്‍ 31ന് അവസാനിക്കാനിരിക്കെയാണ് പുതിയ ജിയോ ലൈഫ് സ്മാര്‍ട്ട്‌ഫോണുമായി ജിയോ രംഗപ്രവേശത്തിനൊരുങ്ങുന്നത്. ജനുവരിയിലാണ് ഫോണ്‍ വിപണിയില്‍ എത്തുക.