ഒപ്പത്തിന്‍റെ സെന്‍സര്‍ കോപ്പി ചോര്‍ന്നു ; ചിത്രം മൊബൈലുകള്‍ വഴി പ്രചരിക്കുന്നു ; കൂടെ പുലിമുരുകനും

50200f2e-c4cc-4ae ഈ വര്‍ഷത്തെ  മലയാളത്തിലെ ഏറ്റവും മികച്ച വിജയചിത്രങ്ങളില്‍ ഒന്നായ ഒപ്പത്തിന്‍റെ സെന്‍സര്‍ കോപ്പി പ്രചരിക്കുന്നു. മൊബൈല്‍ഫോണ്‍ വഴിയാണ് ചിത്രം പ്രചരിക്കുന്നത്.  ചിത്രത്തിന്റെ വളരെവ്യക്തമായ കോപ്പിയാണ് പ്രചരിക്കുന്നത്. ഇപ്പോഴും തിയറ്ററുകളില്‍ മികച്ച അഭിപ്രായവും കളക്ഷനും നേടുന്ന ചിത്രം മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ ടീമിന്‍റെ എക്കാലത്തെയും വിജയചിത്രങ്ങളില്‍ ഒന്നായി മാറിക്കഴിഞ്ഞു.അതുപോലെ മോഹന്‍ലാലിന്റെ തന്നെ മറ്റൊരു ചിത്രമായ പുലിമുരുകന്റെ തിയറ്റര്‍ ക്യാമറാ പ്രിന്റും പ്രചരിക്കുകയാണ്. നെറ്റില്‍ വന്ന ചിത്രം പോലീസ് ഇടപെട്ട് പിന്‍വലിക്കുകയും കേസില്‍ 5 പേരെ പോലീസ് പിടികൂടുകയും ചെയ്തിരുന്നു.ഇപ്പോഴും ചിത്രം പല തിയറ്ററുകളിലും ഹൌസ്‌ഫുള്‍ ആണ്.അതേസമയം ഒപ്പം എങ്ങനെയാണ് ചോര്‍ന്നത് എന്ന വിഷയത്തില്‍ പോലീസ് ഇതുവരെ നടപടികള്‍ ഒന്നും സ്വീകരിച്ചിട്ടില്ല എന്നാണ് വിവരങ്ങള്‍.