ബിനാമി അക്കൌണ്ടില്‍ കള്ളപ്പണം ഇട്ടാല്‍ ഏഴുവര്‍ഷം തടവ് ശിക്ഷ

po21_black_mo ആരെങ്കിലും മോഹനവാഗ്ദാനങ്ങള്‍ നല്‍കി അവരുടെ കയ്യിലെ കള്ളപ്പണം വെളുപ്പിക്കാന്‍ നിങ്ങളെ സമീപിച്ചാല്‍ സൂക്ഷിക്കുക പിടിക്കപ്പെട്ടാല്‍ കാത്തിരിക്കുന്നത് ജയില്‍ ആകും. കള്ളപ്പണം വെളുപ്പിക്കാൻ മറ്റുള്ളവരുടെ ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിക്കുന്നവർക്കെതിരെ ശക്തമായ നടപടികളെടുക്കുമെന്ന് ആദായനികുതി വകുപ്പ്. പണം നല്‍കുന്നവര്‍ക്കും അത് നിക്ഷേപിക്കുന്നവര്‍ക്കും ഏഴു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുന്ന ബിനാമി നിയമത്തിലുള്ള വകുപ്പുകൾ ചുമത്താനാണ് ആദായ നികുതി വകുപ്പ് ഒരുങ്ങുന്നത്. കള്ളപ്പണം നിക്ഷേപിക്കുന്നവർക്കും ബാങ്ക് അക്കൗണ്ടിന്റെ ഉടമയ്ക്കും എതിരെ ഒരേ വകുപ്പ് ചുമത്തിയായിരിക്കും കേസെടുക്കുക. നോട്ട് പിന്‍വലിക്കല്‍ പ്രഖ്യാപനം വന്നതോടെ നവംബര്‍ എട്ടിന് ശേഷം ജൻധൻ അക്കൗണ്ടുകളിലടക്കം വന്‍തോതില്‍ നിക്ഷേപം നടന്നതിനെത്തുടർന്നാണ് തീരുമാനം. ഇത്തരം ബാങ്ക് അക്കൗണ്ടുകള്‍ കർശനമായി നിരീക്ഷിക്കും.