ജപ്പാനില്‍ ഭൂകമ്പം ; സുനാമി ഭീഷണി ഇല്ല എന്ന് വാര്‍ത്തകള്‍
ടോക്യോ : ജപ്പാനെ നടുക്കി വടക്കു കിഴക്കൻ തീരത്ത് ശക്തമായ ഭൂചലനം. ഫുകുഷിമ മേഖലയിൽ റിക്ടർ സ്കെയിലിൽ 7.4 രേഖപ്പെടുത്തിയ ഭൂകമ്പമാണ് അനുഭവപ്പെട്ടത്. പ്രാദേശികസമയം വെളുപ്പിന് ആറു മണിക്കാണ് ഭൂചലനമുണ്ടായതെന്ന് മെറ്റീരിയോളജിക്കല്‍ ഏജന്‍സി അറിയിച്ചു. ജനങ്ങള്‍ക്ക് സുനാമി മുന്നറിയിപ്പും നല്‍കിയിരുന്നു. പിന്നീട് സുനാമി മുന്നറിയിപ്പ് ജപ്പാന്‍ കാലാവസ്ഥ ഏജന്‍സി പിന്‍വലിച്ചു. സുനാമി മുന്നറിയിപ്പിനുള്ള ലക്ഷണങ്ങളൊന്നും കാണാനില്ലെന്ന് നീരിക്ഷണ കേന്ദ്രം അറിയിച്ചു. സെന്റയ് പോര്‍ട്ടില്‍ 1.4 മീറ്റര്‍ ഉയരത്തില്‍ തിരമാലയകള്‍ അടിച്ചെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ജപ്പാനില്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിരുന്നത്. ഫുകുഷിമ ആണവ നിലയത്തിന് കേടുപാടുകള്‍ ഒന്നും സംഭവിച്ചിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. പ്രദേശിക സമയം രാവിലെ ആറിനാണ് 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്.ജപ്പാന്‍ തലസ്ഥാനമായ ടോക്യോയിലെ കെട്ടിടങ്ങള്‍ അടക്കമുള്ള ഭൂചലനത്തില്‍ കുലുങ്ങുകയായിരുന്നു. 2011ൽ മേഖലയിലുണ്ടായ ഭൂകന്പത്തിൽ 15000ലധികമാളുകൾ മരിക്കുകയും 2500ലധികമാളുകളെ കാണാതാവുകയും ചെയ്തിരുന്നു. ഭൂകമ്പത്തെ തുടര്‍ന്ന് ജപ്പാനിലെ ഫുക്കുഷിമയിലെ ആണവപ്ലാന്റ് അധികൃതര്‍ പരിശോധിച്ചു. പവര്‍ പ്ലാന്റിന്റെ പ്രവര്‍ത്തനവും നിര്‍ത്തിവെച്ചിട്ടുണ്ട്.