അതിര്‍ത്തിയില്‍ കനത്ത ഏറ്റുമുട്ടല്‍ ; പാക്കിസ്ഥാന് ശക്തമായ മറുപടി നല്‍കി ഇന്ത്യ

army-5uശ്രീനഗര്‍ :  അതിര്‍ത്തിയില്‍ കനത്ത ഏറ്റുമുട്ടല്‍ തുടരുന്നു. പ്രകോപനം ഇല്ലാതെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ ആക്രമണം അഴിച്ചുവിട്ട പാക്കിസ്ഥാന് ഇന്ത്യ ശക്തമായ മറുപടിയാണ് നല്‍കുന്നത്. ജമ്മു കശ്മീരിലെ പൂഞ്ച് സെക്ടറിലാണ് പാക് സേന ഏകപക്ഷീയ വെടിവെപ്പ് നടത്തിയത്. പൂഞ്ച് കൂടാതെ ബിംപെർ ഗാലി, കൃഷ്ണ ഗട്ടി, നൗഷാര സെക്ടറുകളിലും പാക് സേന വെടിവെപ്പ് നടത്തിയതായി റിപ്പോർട്ടുണ്ട്. പാക് വെടിവെപ്പ് രൂക്ഷമായതോടെ ഇന്ത്യൻ അതിർത്തി രക്ഷാസേന ശക്തമായി തിരിച്ചടിച്ചു. പൂഞ്ച്, രജൗരി, കെൽ, മച്ചിൽ എന്നിവിടങ്ങളിലാണ് അതിർത്തി രക്ഷാസേന വെടിവെപ്പ് നടത്തിയത്. 120 എം.എം മോട്ടാറുകളും മെഷീൻ ഗണ്ണുകളും ഉപയോഗിച്ചായിരുന്നു ആക്രമണം. ഇന്ത്യന്‍ സൈനികരിൽ ഒരാളുടെ തല അറുത്ത സംഭവത്തിൽ വൻ പ്രതിഷേധമാണ് ഉയരുന്നത്. രാജസ്ഥാനിലെ ഖിർ ജംഖാസ് സ്വദേശി പ്രഭു സിങ് (25) െൻറ മൃതദേഹമാണ് വികൃതമാക്കിയത്. ഒരു മാസത്തിനിടെ രണ്ടാം തവണയാണ് പാക് സേന കൊല്ലപ്പെട്ട ഇന്ത്യൻ സൈനികരുടെ തലയറുക്കുന്നത്. എന്നാല്‍, അതിര്‍ത്തിയില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ സൈനികന്റെ മൃതദേഹം വികൃതമാക്കിയിട്ടില്ലെന്ന് പാകിസ്താന്‍ അധികൃതര്‍ വ്യക്തമാക്കി.