പഴയ നോട്ടുകളുടെ അവസാനദിവസം ഇന്ന് ; ഇനി ബാങ്കുകളില്‍ മാത്രം സ്വീകാര്യം

currency2-62 ഇന്ന് രാത്രി 12 മണിയോടെ പഴയ 500,1000 രൂപ നോട്ടുകളുടെ ആയുസ് അവസാനിക്കും. ഇനി ബാങ്കുകള്‍ വഴി മാത്രമേ പഴയ നോട്ടുകള്‍ മാറുവാന്‍ കഴിയുകയുള്ളു. അവശ്യസേവനങ്ങള്‍ക്കും സര്‍ക്കാര്‍ പണമിടപാടുകള്‍ക്കും മറ്റും നവംബര്‍ 24 വരെ അസാധുവാക്കിയ 500ന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ ഉപയോഗിക്കാന്‍ അനുവദിച്ചിരുന്നു. പെട്രോള്‍ പമ്പുകള്‍, മദര്‍ ഡയറി, സര്‍ക്കാര്‍ മില്‍ക്ക് ബുത്തുകള്‍, സര്‍ക്കാര്‍ ആസ്പത്രികള്‍, റെയില്‍വെ തുടങ്ങിയ സ്ഥലങ്ങളില്‍ നിശ്ചിത കാലയളവ് വരെ പഴയ നോട്ടുകള്‍ ഉപയോഗിക്കാം എന്ന് സര്‍ക്കാര്‍ അനുവാദം നല്‍കിയിരുന്നു. ഇന്ന് രാത്രിയോടെ അതും അവസാനിക്കുകയാണ്. എന്നാല്‍ പുതിയ നോട്ടുകള്‍ വളരെ കുറച്ചു പേരുടെ കൈകളില്‍ മാത്രമാണ് ഇപ്പോള്‍ ലഭിച്ചിട്ടുള്ളത്. അതുപോലെ ചില്ലറ ക്ഷാമവും ഇപ്പോള്‍ ദിനംപ്രതി രൂക്ഷമായി വരികയാണ്. അതുകൊണ്ടുതന്നെ നാളെ മുതല്‍ നോട്ട് പ്രശ്നം ഉള്ളതിലും രൂക്ഷമായി മാറും എന്നതാണ് സത്യം. ഇതിനെ പ്രതിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരു നടപടികളും സ്വീകരിചിട്ടുമില്ല.