കുഞ്ഞുങ്ങളെ ഡേയ്കെയറില്‍ വിടുന്ന മാതാപിതാക്കള്‍ ഈ വീഡിയോ കാണരുത്
സ്വന്തം കുഞ്ഞുങ്ങളെ ഡേയ്കെയറിലും മറ്റും വിട്ട ശേഷം ജോലിക്ക് പോകുന്ന മാതാപിതാക്കള്‍ ആണ് നിങ്ങള്‍ എങ്കില്‍ ഈ വീഡിയോ നിങ്ങള്‍ കാണരുത്.കാരണം നാളെമുതല്‍ നിങ്ങളുടെ കുട്ടികള്‍ക്കും ഇതുപോലെ സംഭവിക്കുമോ എന്ന ഭയം നിങ്ങളെ പിന്തുടരാം. മുംബൈയിലാണ് ഈ ക്രൂരസംഭവം റിപ്പോര്‍ട്ട് ചെയ്തത്. നവിമുംബൈയിലെ കര്‍ഗക്കറിലുള്ള പൂര്‍വ ഡേ കെയര്‍ സെന്ററിലാണ് പത്തു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ഡേ കെയര്‍ സെന്ററിലെ കെയര്‍ടേക്കറായ സ്ത്രീ ക്രുൂരമായി മര്‍ദിച്ച സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കുട്ടിയെ അടിക്കുകയും തൊഴിക്കുകയും ചെയ്ത സ്ത്രീ കുട്ടിയെ എടുത്ത് എറിയുന്നതും ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. നവി മുംബൈയിലെ ഒരു ഡേകെയർ സെന്ററിലെ ആയ അഫ്സാന ശൈഖാണ് 10 മാസം പ്രായമായ പെണ്‍കുഞ്ഞിനെ ക്രൂരമായി മര്‍ദിച്ചത്. മറ്റു കുട്ടികള്‍ ഉറങ്ങുന്ന സമയത്താണ് കെയര്‍ ടേക്കറായ സ്ത്രീ കുട്ടിയെ അടിക്കുകയും കാല്‍ കൊണ്ട് ചവിട്ടിയ ശേഷം എടുത്തെറിയുകയും ചെയ്തത്. ചൊവ്വാഴ്ച കുട്ടിയെ കൂട്ടാന്‍ സ്‌കൂളിലെത്തിയ രക്ഷിതാക്കളാണ് കുട്ടിയുടെ നെറ്റിയിലെ മുറിവ് ശ്രദ്ധയില്‍പ്പെട്ടത്. ഇതിനെ പറ്റി ചോദിച്ചപ്പോള്‍ ആയ കൃത്യമായ മറുപടി നല്‍കിയില്ല. കുട്ടിയെ പരിശോധിച്ച ഡോക്ടറാണ് കുട്ടിക്ക് മർദനമേറ്റതായി സംശയം പ്രകടിപ്പിച്ചത്, ഇതേത്തുടർന്ന് രക്ഷിതാക്കള്‍ പോലീസിൽ പരാതി നല്‍കുകയായിരുന്നു. പോലീസെത്തി സിസിടിവി പരിശോധിച്ചപ്പോഴാണ് ക്രൂരമർദനത്തിന്റെ ദൃശ്യങ്ങൾ ലഭിച്ചത്. സംഭവുമായി ബന്ധപ്പെട്ട് ആയ അഫ്‌സാന ശൈഖിനേയും നേഴ്‌സറി ഉടമ പ്രിയങ്ക നിക്കാമിനെയും പോലീസ് അറസ്റ്റ് ചെയ്തു.