മുരിങ്ങയില ആള്‍ ചില്ലറക്കാരനല്ല
ഇലക്കറികളിലെ രാജാവാണ് മുരിങ്ങ. പോഷകങ്ങൾ ഏറെയുള്ള മുരിങ്ങയിൽ ധരാളം ആന്റി ഓക്സിഡന്റുകളുണ്ട്. മിക്ക വീടുകളിലും മുരിങ്ങയുണ്ട്. പ്രോട്ടീൻ അധികമാത്രയിലുള്ള മുരിങ്ങയിലയിൽ നേന്ത്രപ്പഴത്തിലുള്ളതിനേക്കാൾ നാലിരട്ടി പൊട്ടാസിയവും ചീരയിലുള്ളതിനേക്കാൾ ഒമ്പതിരട്ടി അയേണും പാലിലുള്ളതിനേക്കാൾ പതിനാലിരട്ടി കാൽഷ്യവും കാരറ്റിനെക്കാൾ രണ്ടിരട്ടി വിറ്റാമിൻ എയും ഉണ്ട്. സൾഫർ, കോപ്പർ, ക്ലോറൈഡ്, മഗ്നീഷ്യം, ഫോസ്ഫറസ്, ക്രോമിയം, സെലേനിയം തുടങ്ങിയ മറ്റു മൂലകങ്ങളും ആവശ്യത്തിനുണ്ട്. ഒമ്പത് എസ്സെൻഷ്യൽ അമിനോ ആസിഡും മുരിങ്ങയിലടങ്ങിയിരിക്കുന്നു. വിറ്റാമിൻ ബി 1, ബി 2, ബി 3, ബി 6, ബി 7 തുടങ്ങിയ ബി കോംപ്ലക്സും ധാരാളമുണ്ട് മുരിങ്ങയിൽ. വിറ്റാമിൻ സി, ഡി, ഇ, കെ തുടങ്ങിയ മറ്റു വിറ്റാമിനുകളാലും സമ്പുഷ്ടമാണ് മുരിങ്ങയില.
മുരിങ്ങയിലയുടെ ആരോഗ്യ ഗുണങ്ങൾ.
*മുരിങ്ങയില മലബന്ധമകറ്റും.
*തൈറോയ്ഡ് പ്രശ്നമുള്ളവർക്ക് വളരെ ഗുണകരമാണ് മുരിങ്ങയില.
*ബിപി കുറയ്ക്കാനുള്ള മുരിങ്ങയുടെ കഴിവ് ഒന്നുവേറെതന്നെയാണ്.
*പ്രമേഹനിലയിൽ മാറ്റം വരുത്തും. കൂടിയ പ്രമേഹമുള്ളവർ രാവിലെ വെറുംവയറ്റിൽ മുരിങ്ങയില ജ്യൂസ് കുടിക്കുന്നത് നന്നായിരിക്കും.
*വിറ്റാമിൻ എ സുലഭമായുള്ള മുരിങ്ങയിലയുടെ നിത്യോപയോഗം കണ്ണിന്റെ പ്രശ്നങ്ങൾ കുറയ്ക്കാൻ വളരെ നല്ലതാണ്.
*തലവേദനയുള്ളവർ മുരിങ്ങയില അരച്ചു നെറ്റിയിൽ അരമണിക്കൂർ കാലത്ത് പുരട്ടുക.
*സ്റ്റാമിനക്കുറവുള്ളവർ, എപ്പോഴും ക്ഷീണമുള്ളവർ മുരിങ്ങയില പതിവാക്കുന്നത് നല്ലതാണ്.
*മുരിങ്ങയില ക്യാൻസർ കോശങ്ങളുടെ വളർച്ചയെ തടയും.
*മുടികൊഴിച്ചിലിന് മുരിങ്ങയില ജ്യൂസ് വളരെ ഗുണകരമായിരിക്കും. രാവിലെ വെറുംവയറ്റിൽ 25ഗ്രാം മുരിങ്ങയില ദിവസവും ജ്യൂസ് അടിച്ചുകുടിക്കുക.
*മാനസിക പ്രശ്നങ്ങൾക്കും, ഓര്മക്കുറവിനെ പരിഹരിക്കാനും മുരിങ്ങയില നല്ലതാണ്.
*മുരിങ്ങയില ലൈംഗീക ശക്തി വർദ്ധനവിന് അത്യുത്തമമാണ്.
*ഹൃദ്രോഗികൾ തീർച്ചയായും മുരിങ്ങയില കഴിക്കണം.
*മുടികൊഴിയുന്നതിലും അകാലനരയിലും നല്ലഫലമാണ് മുരിങ്ങയില നൽകുക.