നമ്മുടെ സ്വന്തം ബ്ലാസ്​റ്റേഴ്​സ്​ സെമിയിൽ എത്തി

kerala-blasters_311 കൊച്ചി : നിർണായക മത്സരത്തില്‍ മലയാളി താരം സി.കെ വിനീതിന്റെ ഗോളില്‍ നോര്‍ത്ത് ഈസ്റ്റിനെ തകര്‍ത്തെറിഞ്ഞ് കേരള ബ്ലാസ്‌റ്റേഴ്‌സ് ഐ.എസ്.എല്‍ മൂന്നാം സീസണ്‍ സെമിയില്‍ എത്തി.66ാം മിനിറ്റിൽ മലയാളി താരം സി.കെ വിനീതിെൻറ തകർപ്പൻ ഗോളിലൂടെയാണ് കേരളം വിജയ തീരമണിഞ്ഞത്. ഇതോടെ കേരളത്തിന് സെമി പ്രവേശനത്തിനുള്ള ടിക്കറ്റും ലഭിച്ചു. തോൽവിയോടെ നോർത്ത് ഇൗസ്റ്റ് സെമി കാണാതെ പുറത്തായി. ജയത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കാതെ ബൂട്ടുകെട്ടിയിറങ്ങിയ നോർത്ത് ഇൗസ്റ്റ് കളിക്കളത്തിൽ കൂടുതൽ അക്രമണങ്ങൾ അഴിച്ചുവിെട്ടങ്കിലും ബ്ലാസ്റ്റേഴ്സ് കോട്ട തകർക്കാൻ എതിരാളികൾക്കായില്ല. നിർണായക പോരാട്ടത്തിൽ ഡിഫൻഡർ ഹൊസു പ്രിറ്റോയും മധ്യ നിരക്കാരൻ മെഹ്താബ് ഹുസൈനുമില്ലാതെയായിരുന്നു കേരളം മത്സരത്തിനിറങ്ങിയത്.വിജയത്തോടെ 22 പോയന്റുമായി രണ്ടാം സ്ഥാനക്കാരായാണ് ബ്ലാസ്‌റ്റേഴ്‌സ് സെമിയിലേക്ക് യോഗ്യത നേടിയത്. മൂന്നാമതുള്ള ഡല്‍ഹി ആയിരിക്കും സെമിയില്‍ ബ്ലാസ്റ്റേഴ്സിന്‍റെ എതിരാളി.