നൃത്തവേദിയില്‍ യുവതിയെ പരസ്യമായി വെടിവെച്ചുകൊന്നു (വീഡിയോ)

man-guns-down വിവാഹസതകാരത്തിലെ വെടിവെപ്പില്‍ ഒരു ജീവന്‍ കൂടി പൊലിഞ്ഞു.പഞ്ചാബിലാണ് സംഭവം. വിവാഹത്തിനിടെ പ്രോഗ്രാം അവതരിപ്പിക്കാന്‍ എത്തിയ നൃത്തകിയാണ് ഡാന്‍സ് ചെയ്യുന്നതിന്റെ ഇടയില്‍ ദാരുണമായി കൊല്ലപ്പെട്ടത്. കുല്‍വീന്തര്‍ കൌര്‍ എന്ന 24കാരിയാണ് കൊല്ലപ്പെട്ടത്.ഇവര്‍ രണ്ടു മാസം ഗര്‍ഭിണിയുമായിരുന്നു. മദ്യത്തിന്റെ ലഹരിയില്‍ ആകാശത്തെയേക്ക് വെടിവെച്ച് ആഹ്ലാധിച്ച യുവാവാണ് യുവതിയുടെ കൊലപാതകത്തിന് കാരണമായത്. ആകാശത്തെയ്ക്ക് വെടിവെക്കുന്നതിന്‍റെ ഇടയില്‍ ഇയാളുടെ തോക്ക് വേദിയിലേക്ക് തിരിഞ്ഞത് അറിയാതെ ഇയാള്‍ വെടി ഉതിര്‍ത്തതാണ് അപകടത്തിനു കാരണമായത്. യുവതിയുടെ വയറ്റിലാണ് വെടിയേറ്റത്. വെടിവെച്ചയാള്‍ സംഭവത്തിനുശേഷം ഒളിവില്‍പോയി. സംഭവത്തില്‍ നാലുപേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. അതേസമയം ദ്യപനൊപ്പം നൃത്തംചെയ്യാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ്‌ ഇയാള്‍ യുവതിയെ കൊലപ്പെടുത്തിയത് എന്നും വാര്‍ത്തകള്‍ വരുന്നുണ്ട്. കഴിഞ്ഞമാസവും വിവാഹസത്ക്കാരത്തിന് ഇടയില്‍ ഉണ്ടായ ആഹ്ലാദ വെടിവെപ്പില്‍ ആള്‍ദൈവത്തിന്റെ കൈകൊണ്ട് ഒരു സ്ത്രീ കൊല്ലപ്പെട്ടിരുന്നു.