പുതിയ നൂറുരൂപ നോട്ടിറങ്ങും ; പേടിക്കണ്ട പഴയത് പിന്‍വലിക്കില്ല

m -1481031445ആയിരം അഞ്ഞൂറ് രൂപാ നോട്ടുകള്‍ കേന്ദ്രം പിന്‍വലിച്ചതിനെ തുടര്‍ന്ന്‍  പുതിയ നോട്ടുകള്‍ വരുന്നു എന്ന് കേള്‍ക്കുന്ന സമയം പലര്‍ക്കും ഇപ്പോള്‍ പേടിയാണ്. 500,1000 എന്നിവ നിരോധിച്ചപ്പോള്‍ തുടങ്ങിയ കഷ്ട്ടപ്പാടുകള്‍ ഒന്നും ഇതുവരെ പൂര്‍ണ്ണമായി തീര്‍ന്നിട്ടില്ല അതിന്റെ ഇടയില്‍ ഇങ്ങനെയുള്ള വാര്‍ത്തകള്‍ തമാശയ്ക്ക് പോലും ജനങ്ങള്‍ക്ക് കേള്‍ക്കുവാന്‍ താല്പര്യമില്ല എന്നതാണ് സത്യം.എന്നാല്‍ പുതിയ 500,2000 നോട്ടുകള്‍ക്ക് പിറകെ ഏറ്റവും കൂടുതല്‍ ഉപയോഗമുള്ള നോട്ടായ 100  രൂപയുടെയും പുതിയ നോട്ടുകള്‍ ഇറങ്ങുവാന്‍ പോകുന്നു എന്നാണു വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. 2005 മഹാത്മാഗാന്ധി സീരീസില്‍ പെട്ട 100 രൂപ നോട്ട് ഇന്‍സെറ്റ് ലെറ്റര്‍ ഇല്ലാതെയാണ് ഇറക്കുക. 2005 മഹാത്മാഗാന്ധി സീരീസില്‍ പെട്ട നോട്ടുകളുടെ മാതൃകയില്‍ അച്ചടിക്കുന്ന നോട്ടില്‍ 2016 എന്ന് പ്രിന്റ് ചെയ്തിട്ടുണ്ടാവും.  അതായത് നോട്ടിനു രൂപമാറ്റം ഇല്ലാതെയാകും പുറത്തിറക്കുക എന്ന് സാരം.