അതിര്‍ത്തിയിലെ പട്ടാളക്കാര്‍ക്ക് വേണ്ടി എല്ലാം സഹിച്ചവര്‍ അറിയുക ; നോട്ടുമാറി വാങ്ങാന്‍ നിന്ന മുന്‍ പട്ടാളക്കാരന് പോലീസ് വക ക്രൂരമര്‍ദ്ദനം (വീഡിയോ)

yuydewsdനോട്ടിനുവേണ്ടി ക്യൂ നിന്ന സമയം മോദി ഭക്തരും സംഘികളും നാഴികയ്ക്ക് നാല്‍പതുവട്ടം സംഭവത്തെ ന്യായീകരിക്കുവാന്‍ പറഞ്ഞ കാര്യമാണ് ” അതിര്‍ത്തിയില്‍ പാവം പട്ടാളക്കാര്‍ കടുത്ത മഞ്ഞിലും മഴയിലും ചൂടിലും കാവല്‍ നില്‍ക്കുമ്പോള്‍ എന്ത് കൊണ്ട് നമുക്ക് കുറച്ചു നേരം ഇവിടെ ക്യൂവില്‍ നിന്ന് കൂടാ എന്ന്. മലയാളികളുടെ പ്രിയതാരവും തന്‍റെ ബ്ലോഗ്‌ വഴി ഇത്തരത്തില്‍ പ്രസ്താവന നടത്തിയിരുന്നു. നോട്ട് മാറിവാങ്ങുവാന്‍ വേണ്ടി ബാങ്കിന്‍റെ നീണ്ട ക്യൂവില്‍ നിന്ന മുന്‍ സൈനികന് നേരിട്ട അനുഭവം കണ്ടാല്‍ ഇനി ആരും അതിര്‍ത്തിയിലെ പട്ടാളം എന്നും പറഞ്ഞ് രംഗത്ത് വരില്ല. കര്‍ണ്ണാടകയിലാണ് സംഭവം. കർണാടകയിലെ ബഗൽകോട്ടിലെ ബാങ്കിനു മുന്നിൽ ക്യൂവിലായിരുന്ന 55കാരനായ നന്ദപ്പയ്ക്കാണ് ദുരനുഭവമുണ്ടായത്. ക്യൂവില്‍ നിന്ന സൈനികനെ പോലീസ് ഉദ്യോഗസ്ഥന്‍ കാരണമില്ലാതെ മര്‍ദിക്കുകയായിരുന്നു. ക്യൂവിൽ മുൻ നിരയിലായിരുന്ന സൈനികനെ ബാങ്ക് കവാടത്തിനടത്ത് തടയുകയും പലതവണ ക്രൂരമായി മർദ്ദിച്ച് പിന്നോട്ട് തള്ളുന്നതുമാണ് ദൃശ്യത്തിലുള്ളത്. അവിടെ നിന്നവര്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ആണ് സംഭവം പുറം ലോകത്തിനെ അറിയിച്ചത്. രാജ്യത്ത് 1000, 500 രൂപയുടെ കറൻസികൾ നിരോധിച്ച ശേഷം ബാങ്കുകൾക്കും എ.ടി.എംകൾക്കും മുന്നിൽ വൻ തിരക്കായിരുന്നു അനുഭവപ്പെട്ടത്.  അന്‍പതിലേറെ പേര്‍ മണിക്കൂറുകള്‍ നീളുന്ന ക്യൂവില്‍ നിന്ന് മരണപ്പെടുകയും ചെയ്തിരുന്നു. നിരോധനം വന്നു ഒരു മാസം കഴിഞ്ഞിട്ടും സ്ഥിതിഗതികള്‍ സാധാരണനിലയില്‍ ആയിട്ടില്ല.