കൊടുക്കുവാന്‍ പണമില്ല ; ഗ്രാമീണ മേഖലകളിലെ ബാങ്കുകളില്‍ പണവരള്‍ച്ച

demonetisatio നോട്ടു നിരോധനം നിലവില്‍വന്നു ഒരു മാസം കഴിഞ്ഞിട്ടും ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ക്ക് അറുതിയില്ല. ഗ്രാമീണമേഖലകളിലെ ബാങ്കുകളില്‍ ഇപ്പോളും പണത്തിനു വേണ്ടി ജനങ്ങളുടെ നീണ്ട ക്യൂവുകള്‍ കാണാവുന്നതാണ്. അക്കൗണ്ടില്‍നിന്ന് 24,000 രൂപ അനുവദിക്കുന്ന ശാഖകള്‍ ഇപ്പോള്‍  അപൂര്‍വമാണ് . ഗ്രാമതല ശാഖകളില്‍ ഭൂരിഭാഗം 2,000-4,000 രൂപയാണ് കൊടുക്കുന്നത്. ശനിയാഴ്ച മുതല്‍ മൂന്നു ദിവസം ബാങ്ക് അവധിയായതിനാല്‍ വെള്ളിയാഴ്ച സംസ്ഥാനത്ത് എല്ലായിടത്തും പണമെടുക്കാനുള്ള തിരക്കായിരുന്നു. അതേസമയം, കഴിഞ്ഞ ദിവസം ആര്‍.ബി.ഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ പറഞ്ഞത് 14.48 ലക്ഷം കോടി അസാധുവാക്കിയെന്നും അതില്‍ 11.85 ലക്ഷം കോടി തിരിച്ചത്തെിയെന്നുമാണ്. ബാക്കി 2.63 ലക്ഷം കോടി. ഇനി 20 ദിവസമുണ്ട്. ഇപ്പോഴത്തെ വിലയിരുത്തല്‍ അനുസരിച്ച് ഒന്നര ലക്ഷം കോടി കൂടി തിരിച്ചത്തൊന്‍ സാധ്യതയുണ്ട്. അവശേഷിക്കുന്നത് ഒന്നേകാല്‍ ലക്ഷം കോടിയില്‍ താഴെ. അത്രയും തുക കള്ളപ്പണമായി പിടിച്ചെടുക്കാന്‍ കഴിയുമെന്ന് കരുതാനാവില്ല. ഇതില്‍ നല്ളൊരു പങ്ക് ഭൂമിയിലും സ്വര്‍ണത്തിലും മുടക്കിയിട്ടുണ്ടെന്നാണ് വാര്‍ത്തകളില്‍നിന്ന് മനസ്സിലാക്കേണ്ടത്.ജന്‍ധന്‍ പോലുള്ള അക്കൗണ്ടുകളില്‍ ധാരാളം പണം വന്നുവെന്നാണ് പറയുന്നത്. എന്നാല്‍, അതിനെല്ലാം കണക്കുണ്ട്.