ബിഷപ്പിന് പട്ടം നൽകുന്ന ചടങ്ങ് പുരോഗമിക്കുന്നതിനിടെ പള്ളിയുടെ മേല്‍ക്കൂര തകര്‍ന്നുവീണ് 60 പേര്‍ മരിച്ചു

nintchdb നൈജീരിയയിലെ ഒയോയിലാണ് പണി നടന്നുവരികയായിരുന്ന  ക്രിസ്ത്യൻ പള്ളിയുടെ മേൽകൂര തകർന്ന് വീണ്  60 പേർ മരിച്ചത്. ബിഷപ്പിന് പട്ടം നൽകുന്ന ചടങ്ങ് പുരോഗമിക്കുന്നതിനിടെയാണ് അത്യാഹിതം ഉണ്ടായത്. റീഗ്നേഴ്സ് ബൈബിൾ ചർച്ചിന്‍റെ മേൽക്കൂരയാണ് തകർന്നു വീണത്. തെക്ക് കിഴക്കൻ നൈജീരിയയിലാണ് സംഭവം.  അപകടം സംഭവിക്കുമ്പോൾ അക്വഇബോം സ്റ്റേറ്റ് ഗവർണർ ഉദം ഇമ്മാനുവൽ പള്ളിയിൽ ഉണ്ടായിരുന്നു. എന്നാൽ, ഗവർണർ അത്ഭുതകരമായി രക്ഷപ്പെട്ടു. പള്ളി നിർമാണ ഘട്ടത്തിലായിരുന്നുവെന്നും ബിഷപ്പിനെ വാഴിക്കാനുള്ള ചടങ്ങിന് വേണ്ടി വേഗത്തിൽ പൂർത്തിയാക്കിയതാണെന്നും ദൃക്സാക്ഷികൾ പറഞ്ഞു.മേൽകൂര നിർമാണത്തിന് ഉപയോഗിച്ച ലോഹ കഴുക്കോലുകളും തകിടുകളുമാണ് തകർന്നു വീണത്. സംഭവത്തിൽ പ്രസിഡന്‍റ് മുഹമ്മദ് ബുഹാരി ദുഃഖം രേഖപ്പെടുത്തി.