ലിബിയന്‍ വിമാനം അക്രമികള്‍ റാഞ്ചി

മാള്‍ട്ട : ലിബിയന്‍ വിമാനം അക്രമികള്‍ റാഞ്ചി.  ലിബിയയിൽ നിന്നും 118  യാത്രക്കാരുമായി പുറപ്പെട്ട വിമാനം അ​​ക്രമികൾ റാഞ്ചിയത്. തെക്ക്​ പടിഞ്ഞാറൻ ലിബിയയിലെ സേബയിൽ നിന്നും തലസ്ഥാനമായ ട്രിപോളിയിലേക്ക്​ യാത്രതിരിച്ച വിമാനമാണ്​ റാഞ്ചിയത്​. വിമാനം മാൾട്ടയിൽ ഇറക്കിയതായി ഒൗദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചു.മാള്‍ട്ട പ്രധാനമന്ത്രി ജോസഫ് മസ്‌ക്കറ്റാണ് വിമാനം മാള്‍ട്ടിയിലിറക്കിയ കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. എല്ലാ വിധ സുരക്ഷാ സന്നാഹങ്ങളും  ഒരുക്കിയിട്ടുണ്ട് എന്നും അദ്ദേഹം അറിയിക്കുന്നു. 111 യാത്രികരും ഏഴ്‌ ജീവനക്കാരുമാണ് വിമാനത്തിലുള്ളത്. രണ്ട് പേർ ചേർന്നാണ് വിമാനം തട്ടിയെടുത്തത്. ഇവർ ഗ്രനേഡ് ഉപയോഗിച്ച് വിമാനം തകര്‍ക്കുമെന്ന്  ഭീഷണിമുഴക്കിയിട്ടുണ്ട്. ഗദ്ദാഫി അനുകൂലികളായ ഇവർ തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചാല്‍ യാത്രികരെ വിട്ടയക്കാമെന്നാണ് പറയുന്നത്. സർക്കാർ ഉടമസ്ഥതയിലുള്ള ആഫ്രിഖിയാ  എയർലൈൻസി​െൻറ എയർബസ്​ എ 320 വിമാനമാണ്​ അക്രമികൾ റാഞ്ചിയത്​.